കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലക സ്ഥാനത്തു നിന്നു മിഖേല്‍ സ്റ്റാറേയെ പുറത്താക്കി. സീസണിലെ ദയനീയ പ്രകടനത്തിനു പിന്നാലെയാണ് കോച്ചിന്റെ കസേര തെറിച്ചത്. പരിശീലകനൊപ്പം സഹ കോച്ചുമാരും പുറത്തു പോകും.
സീസണില്‍ ടീമിന്റെ പ്രകടനത്തില്‍ ഒരു മികവും അവകാശപ്പെടാനുണ്ടായിരുന്നില്ല പരിശീലകന്. 12 കളിയില്‍ 3 ജയം മാത്രമാണ് ടീമിനുള്ളത്.
കഴിഞ്ഞ മൂന്ന് മത്സരങ്ങള്‍ തുടരെ തോറ്റു. ഹോം, എവേ പോരാട്ടങ്ങളിലെല്ലാം ടീമിനു നിരാശപ്പെടുത്തുന്ന ഫലങ്ങള്‍ മാത്രം. ബംഗളൂരുവിനോടുള്ള തോല്‍വിക്കു പിന്നാലെ ആരാധകരും ടീമിനെതിരെ രംഗത്തെത്തിയിരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *