കണ്ണൂര്‍: അഞ്ചു വയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മധ്യവയസ്കനെ അറസ്റ്റ് ചെയ്തു. കക്കാട് കുഞ്ഞിപ്പള്ളിയിലെ ഷാജി ഫ്രാന്‍സിസി(49)നെയാണ് കണ്ണൂര്‍ ടൗണ്‍ പോലീന് അറസ്റ്റ് ചെയ്തത്.
കുട്ടിയുടെ മാതാവ് ടൗണ്‍ പൊലീസില്‍ നല്കിയ പരാതിയെത്തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. കണ്ണൂര്‍ പോക്സോ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.