അബുദാബി: ആര്‍.എസ്.സി. അബുദാബി സോണ്‍ 2013-14 വര്‍ഷത്തെ കമ്മറ്റി എക്‌സിക്യൂട്ടീവ് അംഗങ്ങളും അവരുടെ ഫാമിലിയും ചേര്‍ന്ന് ‘റിട്രൈസ് 2ഗ24’ എന്ന പേരില്‍ സംഘടിപ്പിച്ച സ്‌നേഹ സംഗമം നവ്യാനുഭവമായി.
ആര്‍.എസ്.സി. 2013-14 കൂട്ടായ്മയുടെ 10-ാം വാര്‍ഷികാഘോഷ സംഗമം കൂടിയായിരുന്നു ഇത്. അബുദാബി റബ് ദാന്‍ പാര്‍ക്കില്‍ വൈകിട്ട് അഞ്ചു മുതല്‍ രാത്രി 11:30 വരെ നീണ്ടനിന്ന ഡേ നൈറ്റ് ക്യാമ്പ് പൂര്‍ണാര്‍ത്ഥത്തില്‍ വിഭവ സമൃദ്ധമായിരുന്നു വര്‍ഷം തോറും സംഗമിക്കാറുള്ള ഈ കൂട്ടായ്മ സ്‌നേഹ പങ്കുവയ്പ്പിലും കരുതലിലും മറ്റുള്ളവര്‍ക്ക് ഒരു മാതൃകയാണ്.
യു.എ.ഇയിലെയും പ്രത്യേകിച്ച് അബുദാബിയിലെയും സഘടനാ പരിപാടികളിലും പൊതു പരിപാടികളിലും ഈ കൂട്ടായ്മയുടെ കോര്‍ഡിനേഷനിലുള്ള സംഘാടനവും പിന്തുണയും എടുത്തു പറയേണ്ടത് തന്നെയാണ്. യു.എ.ഇയിലെ ഔദ്യോഗിക സോഷ്യല്‍ വളണ്ടിയര്‍ കൂട്ടായ്മയായ റെഡ് ക്രസന്റ്, അബുദാബി പോലീസ്, മഅന്‍ , ദുബൈ കെയര്‍, വളണ്ടിയര്‍ എ.ഇ തുടങ്ങി കൂട്ടായ്മയിലും പലരും അംഗങ്ങളായി പ്രവര്‍ത്തിക്കുന്നത് ഇവരുടെ കൂട്ടായ പ്രവര്‍ത്തങ്ങള്‍ക്ക് വലിയ ഊര്‍ജ്ജം പകരുന്നുവെന്നത് എടുത്തു പറയേണ്ടതാണ്.
വിവിധ പരിപാടികളുള്‍പ്പെടുത്തിയായിരുന്നു റിട്രൈസ് സംഗമം. ഹലാ റബ്ദാന്‍, പോളോ അസാഡോ, സ്പിരിച്വല്‍ ഹീലിംഗ്, പൊസാ ഇന്‍യോ, മിന്നത്തുല്‍ ബാരി, എക്‌സിറ്റ് ഫോട്ടോ ഷൂട്ട് തുടങ്ങി വിവിധ സെഷനുകള്‍ നടന്നു കുട്ടികള്‍ക്കായി പ്രത്യേക മത്സര പരിപാടികളും സഘടിപ്പിച്ചിരുന്നു. വിജയികള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങളും നല്‍കി. അബൂബക്കര്‍ അസ് ഹരിപ്രാര്‍ത്ഥന നടത്തി. ഹമീദ് സഖാഫി പുല്ലാര, അബ്ദുല്‍ ബാരി പട്ടുവം, മുനീര്‍ പാണ്ഡ്യാല, ഹംസ നിസാമി, അസ്ഫാര്‍ മാഹി, യാസിര്‍ വേങ്ങര, ശിഹാബ് സഖാഫി നാറാത്ത് അഖ്‌ലാഖ് ചൊക്ലി, ശിഹാബ് സഖാഫി മുണ്ടക്കോട് വിവിധ സെഷനുകള്‍ക്ക് നേതൃത്വ നല്‍കി. സമദ് സഖാഫി മുണ്ടക്കോട് സ്വാഗതവും ഫഹദ് സഖാഫി ചെട്ടിപ്പടി നന്ദിയും പറഞ്ഞു. യു.എ.ഇയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ഫാമിലികളും റിട്രൈസ് 2ഗ24 സംഗമത്തില്‍ പങ്കെടുക്കാനെത്തിയിരുന്നു.