ലക്നൗ: ഹിന്ദു യുവാവിനോട് സംസാരിച്ചതിന് 17 വയസുകാരിയെ നിര്‍ബന്ധിച്ച് ഹിജാബ് അഴിപ്പിച്ച് കൂട്ടംചേര്‍ന്ന് മര്‍ദ്ദിച്ചു. സംഭവത്തില്‍ മൊഹമ്മദ് മെഹ്താബ് (38) എന്നയാളെ അറസ്റ്റ് ചെയ്തു.
ഉത്തര്‍പ്രദേശിലെ സഹറാണ്‍പൂര്‍ ജില്ലയില്‍ ദിയോബന്ധിലാണ് സംഭവം നടന്നത്. അനുജത്തിയോടൊപ്പം വീട്ടിലേക്ക് പോയ 17 വയസുകാരിയെയാണ് ഒരു സംഘം ആളുകള്‍ കൂട്ടം ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു.
കഴിഞ്ഞ ഡിസംബര്‍ 11നാണ് സംഭവം. വീഡിയോ ദൃശ്യങ്ങള്‍ സമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് വിവരം പുറത്തറിയുന്നത്. സംഭവശേഷം പെണ്‍കുട്ടികള്‍ പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. മറ്റു പ്രതികളെയും ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് അറിയിച്ചു.