മഹാരാഷ്ട്ര: മഹാരാഷ്ട്രയില്‍ മന്ത്രിസഭാ വികസനം ഇന്ന്. തിങ്കളാഴ്ച നാഗ്പൂരിലെ നിയമസഭയില്‍ ശൈത്യകാല സമ്മേളനം തുടങ്ങാനിരിക്കെയാണ് ഇന്ന് സത്യപ്രതിജ്ഞ നടത്തുന്നത്.
30 മന്ത്രിമാരെങ്കിലും ഇന്ന് സത്യപ്രതിഞ്ജ ചെയ്‌തേക്കുമെന്നാണ് സൂചന. നാഗ്പുര്‍ രാജ്ഭവനില്‍ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ പൂര്‍ണമായി.
ആഭ്യന്തരവകുപ്പ് ലഭിച്ചില്ലെങ്കില്‍ റവന്യു വകുപ്പെങ്കിലും
ഡിസംബര്‍ അഞ്ചിന് മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തുവെങ്കിലും മന്ത്രിസഭാ വികസനം നീളുകയായിരുന്നു. ആഭ്യന്തരവകുപ്പ് ലഭിച്ചില്ലെങ്കില്‍ റവന്യു വകുപ്പെങ്കിലും ലഭിക്കണമെന്നാണ് ഷിന്‍ഡെയുടെ ആവശ്യം.
ബി.ജെ. പി.ക്ക് 20 മന്ത്രിമാരേയും ശിവസേനയ്ക്ക് 12 മന്ത്രിമാരേയും അജിത് പവാറിന് 10 മന്ത്രിമാരേയും ലഭിക്കും. ആദ്യഘട്ടത്തില്‍ 30 മന്ത്രിമാര്‍ മാത്രമേ സത്യപ്രതിജ്ഞ ചെയ്യുകയുള്ളൂ. പിന്നീട് രണ്ടാംഘട്ട വികസനം നടക്കും.