മലപ്പുറം: മലപ്പുറം അരീക്കോട് സായുധ പോലീസ് ക്യാമ്പിൽ ഉദ്യോഗസ്ഥൻ സ്വയം വെടിവച്ച് മരിച്ചു. തണ്ടർബോൾട്ട് കമാൻഡോയായ വയനാട് സ്വദേശി വിനീത്(33) ആണ് മരിച്ചത്.
ജോലി സംബന്ധമായ സമ്മർദ്ദത്തിലായിരുന്നു വിനീത്. തുടർച്ചായി 45 ദിവസം അവധി ഇല്ലാതെ ജോലി ചെയ്യുകയായിരുന്നു വിനീത്. മൃതദേഹം മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനൽകും