കൊച്ചി: വിമത വിഭാഗം വൈദീകരുടെയും വിശ്വാസികളുടെയും ഭീഷണിയെ ഭയക്കാതെ തിരുവാങ്കുളം സെന്റ് ജോര്‍ജ് പള്ളിയില്‍ സിനഡ് കുര്‍ബാന അര്‍പ്പിച്ച് അതിരൂപത അഡ്മിനിസ്‌ട്രേറ്റര്‍ മാര്‍ ബോസ്‌കോ പുത്തൂര്‍.
ഇന്ന് രാവിലെയാണ് മാര്‍ ബോസ്‌കോ പുത്തൂര്‍ ഏകികൃത കുര്‍ബാന അര്‍പ്പിച്ചത്. നേരത്തെ തിരുവാങ്കുളം പള്ളിയില്‍ മാര്‍ ബോസ്‌കോ പുത്തൂര്‍ എത്തിയാല്‍ ചാണകവെള്ളം തളിക്കുമെന്ന് വിമത വിഭാഗം പ്രഖ്യാപിച്ചിരുന്നു. തൃപ്പൂണിത്തുറ ഫെറോനയിലെ ചില വിമത വിഭാഗം വിശ്വാസികളാണ് ഈ ഭീഷണി മുഴക്കിയത്.
ഇതിനെതിരെ വിശ്വാസികള്‍ പോലീസില്‍ പരാതിയും നല്‍കി. എന്നാല്‍ ഭീഷണിക്ക് വഴങ്ങില്ലെന്ന് അതിരൂപതയും തീരുമാനിച്ചു. മംഗളവാര്‍ത്ത കാലത്തിന്റെ മൂന്നാം ഞായറില്‍ തന്നെ തിരുവാങ്കുളം സെന്റ് ജോര്‍ജ് പള്ളിയിലെത്തി സഭയുടെ പരിശുദ്ധ ഏകീകൃത കുര്‍ബാന മാര്‍ ബോസ്‌കോ അര്‍പ്പിച്ചു.
തിരുവാങ്കുളം ഇടവക വികാരി ഫാ. ആന്റണി പൂതവേലി, ഫാ. ജിസ്‌മോന്‍ പയ്യപ്പിള്ളി എന്നിവര്‍ സഹകാര്‍മ്മികരായി. കുര്‍ബാന തടസപ്പെടുത്താന്‍ വന്നാല്‍ കൈകാര്യം ചെയ്യുമെന്ന് തിരുവാങ്കുളത്തെ വിശ്വാസികള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതു ഭയന്നാകണം വിമതരാരും പള്ളിയില്‍ വന്നതുമില്ല.