കുവൈറ്റ്: സുദീർഘമായ പ്രവാസ ജീവിതത്തിനുശേഷം കാനഡയിലേക്ക് സ്ഥിരതാമസത്തിനായി കടന്നുപോകുന്ന കുവൈറ്റ് മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷൻ ജോയിന്റ് സെക്രട്ടറി ജെറാൾഡ് ജോസഫിന് യാത്രയയപ്പ് നൽകി.
കുവൈറ്റ് ടൗൺ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷൻ (കെ .ടി .എം .സി .സി ) പ്രസിഡന്റ് വിനോദ് കുര്യന്റെ അധ്യക്ഷതയിൽ എൻ ഈ സി കെ പള്ളിയിൽ വെച്ച് സംഘടിപ്പിച്ച യാത്രയപ്പ് യോഗത്തിൽ സെക്രട്ടറി ഷിജോ തോമസ് സ്വാഗതപ്രസംഗം നടത്തി.
കെ .ടി .എം .സി .സി കമ്മറ്റി അംഗങ്ങൾ ചേർന്ന് മൊമെന്റോ സമ്മാനിച്ചു . സജു വാഴയിൽ തോമസ് യാത്രയയപ്പ് യോഗം നിയന്ത്രിച്ചു . റോയ് കെ. യോഹന്നാൻ ,അജോഷ് മാത്യു ,വര്ഗീസ് മാത്യു ,ഷിബു വി. സാം, റെജു ഡാനിയേൽ ജോൺ , ബോബി കുര്യൻ, ബിജു ഫിലിപ്പ് ,രാജു ചണ്ണപ്പേട്ട , ബിജോ കെ ഈശോ , ജേക്കബ് മാമ്മൻ , ജോയ് മാത്യു എന്നിവർ ആശംസ പ്രസംഗങ്ങൾ നടത്തി.
പാസ്റ്റർ . ജോസ് തോമസ് അനുഗ്രഹ പ്രഭാഷണം നടത്തി . മറുപടി പ്രസംഗത്തിൽ ജെറാൾഡ് ജോസഫ് കെ .ടി .എം .സി .സി അംഗങ്ങളോടുള്ള നന്ദിയും സ്നേഹവും അറിയിച്ചു . ജീസ് ജോർജ് ചെറിയാൻ നന്ദി പ്രകാശിപ്പിച്ചു