അയേണ്‍ ധാരാളം അടങ്ങിയ പത്ത് പഴങ്ങള്‍

അയേണ്‍ ധാരാളം അടങ്ങിയ പത്ത് പഴങ്ങള്‍

അയേണ്‍ അഥവാ ഇരുമ്പ് ശരീരത്തിന് ഏറെ പ്രധാനമാണ് ഒരു ധാതുവാണ്. ശരീരത്തിൽ ഇരുമ്പിന്‍റെ അംശം കുറയുമ്പോഴാണ് അനീമിയ അഥവാ വിളര്‍ച്ച ഉണ്ടാകുന്നത്. അയേണ്‍ ധാരാളം അടങ്ങിയ ചില പഴങ്ങളെ പരിചയപ്പെടാം.

അയേണ്‍ ധാരാളം അടങ്ങിയ പത്ത് പഴങ്ങള്‍

അയേണ്‍ ധാരാളം അടങ്ങിയ ചില പഴങ്ങളെ പരിചയപ്പെടാം.

തണ്ണിമത്തന്‍

100 ഗ്രാം തണ്ണിമത്തനില്‍ 0.24 മില്ലിഗ്രാം അയേണ്‍ അടങ്ങിയിട്ടുണ്ട്.  അതിനാല്‍ തണ്ണിമത്തന്‍ കഴിക്കുന്നത് രക്തത്തിലെ ഹീമോഗ്ലോബിന്‍റെ അളവ് കൂട്ടാന്‍ സഹായിക്കും.

മാതളം

100 ഗ്രാം മാതളത്തില്‍ 0.3 മില്ലിഗ്രാം അയേണ്‍ അടങ്ങിയിട്ടുണ്ട്. ഇവയിലെ വിറ്റാമിന്‍ സി, ആന്‍റി ഓക്സിഡന്‍റുകള്‍ തുടങ്ങിയവ ഇരുമ്പിനെ ആഗിരണം ചെയ്യാനും സഹായിക്കും.

കിവി

100 ഗ്രാം കിവിയിലും 0.3 മില്ലിഗ്രാം അയേണ്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ കിവിയിലെ വിറ്റാമിന്‍ സിയും ഇരുമ്പിന്‍റെ ആഗിരണത്തിന് സഹായിക്കും.

ആപ്പിള്‍

100 ഗ്രാം ആപ്പിളില്‍ 0.5 മില്ലിഗ്രാം അയേണ്‍ അടങ്ങിയിട്ടുണ്ട്. ആപ്പിള്‍ കഴിക്കുന്നത് ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനും നല്ലതാണ്. 
 

മള്‍ബെറി

100 ഗ്രാം മള്‍ബെറി പഴത്തില്‍ 2.6 മില്ലിഗ്രാം അയേണ്‍ അടങ്ങിയിട്ടുണ്ട്. അയേണ്‍ ധാരാളം അടങ്ങിയ മള്‍ബെറിയില്‍ വിറ്റാമിന്‍ സിയുമുണ്ട്. 
 

ഈന്തപ്പഴം

100 ഗ്രാം ഈന്തപ്പഴത്തില്‍ 0.9 മില്ലിഗ്രാം അയേണ്‍ അടങ്ങിയിട്ടുണ്ട്. 
 

ഉണക്കമുന്തിരി

100 ഗ്രാം ഉണക്കമുന്തിരിയില്‍‌ നിന്നും 1.9 മില്ലിഗ്രാം അയേണ്‍ ലഭിക്കും. 
 

ഫിഗ്സ്

100 ഗ്രാം ഫിഗ്സ് അഥവാ അത്തിപ്പഴത്തില്‍ 0.2 മില്ലിഗ്രാം അയേണ്‍ അടങ്ങിയിട്ടുണ്ട്. 
 

ഡ്രൈഡ് ആപ്രിക്കോട്ട്

100 ഗ്രാം ഡ്രൈഡ് ആപ്രിക്കോട്ടില്‍ നിന്നും 2.7 മില്ലിഗ്രാം അയേണ്‍ ലഭിക്കും. 
 

പ്രൂണ്‍സ്

100 ഗ്രാം പ്രൂണ്‍സില്‍ 0.93 മില്ലിഗ്രാം അയേണ്‍ അടങ്ങിയിട്ടുണ്ട്. 
 

By admin