കാരന്തൂർ: 2024-27 വർഷത്തെ കേരള ഹജ്ജ് കമ്മിറ്റി ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട ജാമിഅ മർകസ് പ്രൊ-ചാൻസിലർ അഡ്വ. ഹുസൈൻ സഖാഫി ചുള്ളിക്കോടിനെ സഖാഫി ശൂറ ആദരിച്ചു.
മർകസ് പൂർവ വിദ്യാർഥിയും  സഖാഫി ശൂറ അഡ്വൈസറി ബോർഡ് അംഗം കൂടിയായ ചുള്ളിക്കോട് ഉസ്താദിന്റെ നേട്ടം സഖാഫി കമ്യൂണിറ്റിക്കാകെ അഭിമാനമാണ് എന്ന നിലയിലാണ് ശൂറ പ്രത്യേകം ഉപഹാരം നൽകി ആദരിച്ചത്.മർകസ് സാരഥി സുൽത്വാനുൽ ഉലമ കാന്തപുരം ഉസ്താദിന്റെ സാന്നിധ്യത്തിൽ നടന്ന ഉപഹാര സമർപ്പണത്തിൽ വി പി എം ഫൈസി വില്യാപള്ളി, സി മുഹമ്മദ് ഫൈസി, സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തനൂർ, ശൂറ ഭാരവാഹികളായ സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, സി പി ഉബൈദുല്ല സഖാഫി, കുഞ്ഞിമുഹമ്മദ് സഖാഫി പറവൂർ സംബന്ധിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *