തിരുവനന്തപുരം: തിരുവനന്തപുരം-ചെങ്കോട്ട സംസ്ഥാന പാതയില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ ബൈക്കിടിച്ച് ഒരാള്‍ മരിച്ചു.
പാലോട് പേരയം സ്വദേശി രമേശാ(48)ണ് മരിച്ചത്. ഗുരുതര പരിക്കേറ്റ മകന്‍ അഭിലാഷിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ രാത്രി വഞ്ചുവം ജങ്ഷനില്‍ വച്ചാണ് അപകടമുണ്ടായത്. ക്രിസ്മസ് കരോള്‍ കഴിഞ്ഞ് മടങ്ങുകയായിരുന്നു ഇരുവരും. അപകടം നടന്നയുടന്‍ ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും രമേശിനെ രക്ഷിക്കാനായില്ല. പാലോട് പോലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.