Malayalam News Live : പനയമ്പാടം അപകടം, 4 വിദ്യാർത്ഥിനികളുടെയും സംസ്കാരം ഇന്ന്
പാലക്കാട് പനയമ്പാടത്തെ അപകടത്തില്‍ മരിച്ച നാല് കുട്ടികളുടെയും ഖബറടക്കം ഇന്ന്. പാലക്കാട് ജില്ലാ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം രാവിലെ ആറ് മണിയോടെ ബന്ധുക്കൾക്ക് കൈമാറി. രാവിലെ 8.30 ഓടെ തുപ്പനാട് കരിമ്പനയ്ക്കൽ ഹാളിൽ മൃതദേഹങ്ങള്‍ പൊതുദർശനത്തിന് വയ്ക്കും. 10.30 ഓടെ തുപ്പനാട് ജുമാമസ്ജിൽ ഖബറടക്കം.