സിറിയൻ തലസ്ഥാനമായ ഡമാസ്‌ക്കസിൽ ഇറാനിയൻ എംബസ്സിക്കു മുന്നിൽ സ്ഥാപിച്ചിരുന്ന കൊല്ലപ്പെട്ട ഹിസ്ബുള്ള തലവൻ ഹസൻ നസ്റുല്ലയുടെയും ഇറാനിയൻ ജനറലായിരുന്ന കാസിം സുലൈമാനിയുടെയും ചിത്രങ്ങൾ ആളുകൾ നിലത്തിട്ടു ചവിട്ടുന്നു.
കാസിം സുലൈമാനിയെ കൊലപ്പെടുത്താനുള്ള ഉത്തരവ് നൽകിയത് അമേരിക്കൻ രാഷ്ട്രപതിയായിരുന്ന ഡൊണാൾഡ് ട്രംപ് ആയിരുന്നു.
ദമാസ്‌ക്കസ് നഗരത്തിൽ സ്ഥാപിച്ചിരുന്ന പ്രസിഡണ്ട് ബഷർ അൽ അസദ് ന്റെ ചിത്രങ്ങളൊക്കെ ആളുകൾ നശിപ്പിച്ചുകളഞ്ഞു.
ഇറാനിൽ ഹിജാബ് ധരിക്കണമെന്ന നിയമത്തെ പരസ്യമായി പല യുവതികളും വെല്ലുവിളിക്കുകയാണ്.ഈ ചിത്രം 2024 സെപ്റ്റംബർ 17 ന് ടെഹ്റാനിൽ നിന്നുള്ളതാണ്..