ഡല്‍ഹി: തിയറ്ററില്‍ പുഷ്പ-2 പ്രീമിയറിനിടെ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തില്‍ നടന്‍ അല്ലു അര്‍ജുനെ പൊലീസ് അറസ്റ്റ് ചെയ്തു.
ഡിസംബര്‍ നാലിനാണ് രേവതി എന്ന 35 കാരിയുടെ ജീവനെടുത്ത സംഭവം നടന്നത്. പരിക്കേറ്റ ഇവരുടെ മകന്‍ ഇപ്പോഴും ചികിത്സയിലാണ്.
അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് നടനെ വീട്ടിലെത്തി കസ്റ്റഡിയിലെടുത്തത്
ഡിസംബര്‍ 4 നാണ് സംഭവം നടന്നത്. അല്ലു അര്‍ജുന്‍ തിയേറ്ററില്‍ എത്തിയതോടെ സുരക്ഷാ നിയന്ത്രണമില്ലാതെ ആളുകള്‍ വേദിയിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചതോടെ തിക്കും തിരക്കും ഉണ്ടാവുകയായിരുന്നു.
തിയേറ്റര്‍ മാനേജ്മെന്റിന് നടന്റെ വരവിനെക്കുറിച്ച് വിവരം ലഭിച്ചിരുന്നെങ്കിലും ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനുള്ള സുരക്ഷയുമായി ബന്ധപ്പെട്ട് നടപടികളൊന്നും ഏര്‍പ്പെടുത്തിയിരുന്നില്ല.