തലസ്ഥാനത്ത് ഇനി സിനിമാക്കാലം

തലസ്ഥാനത്ത് ഇനി സിനിമാക്കാലം

സിനിമാക്കാല തിരക്കിലേക്ക് തസ്ഥാനനഗരി ഒരുങ്ങിക്കഴിഞ്ഞു. ഇനി തിരുവനന്തപുരം നഗരത്തില്‍ സിനിമാകോട്ടകളില്‍ നിന്നും സിനിമാക്കോട്ടകളിലേക്കുള്ള സിനിമാ പ്രേമികളുടെ ഒഴുക്കായിരിക്കും. കണ്ട സിനിമകള്‍ വീണ്ടും കാണാനും കാണാത്തവ കാണാനും സിനിമാമോഹികള്‍ അങ്ങനെ മുന്നോട്ട്. സിനിമയ്ക്കൊപ്പം തന്നെ വിവിധ വേഷവിധാനങ്ങളിലും സ്റ്റൈലിലുമൊക്കെ എത്തുന്നവരെയും കാണാന്‍ സാധിക്കും. അത്തരം കാഴ്ചകളിലേക്ക് ഒരുനോക്ക്. 
 

തലസ്ഥാനത്ത് ഇനി സിനിമാക്കാലം

ടാ​ഗോർ തിയറ്ററിലെ 29-ാമത് കേരള ചലച്ചിത്രമേള വൈബ്സ്. 
 

എട്ട് ദിവസത്തെ സിനിമാക്കാലം

ഡിസംബർ 13 മുതൽ 20 വരെയാണ് ഈ വർഷത്തെ സിനിമാക്കാലം. 
 

117 സിനിമകൾ

15 സ്ക്രീനുകളിലായി 177 സിനിമകളാണ് ഇത്തവണ പ്രദർശിപ്പിക്കുന്നത്. 
 

ജനപ്രിയ ചിത്രങ്ങൾ

ലോക ചലച്ചിത്ര മേളകളിൽ ജനപ്രീതി നേടിയ 13 ചിത്രങ്ങൾ ‘ഫെസ്റ്റിവൽ ഫേവറിറ്റ്‌സ്’ എന്ന വിഭാ​ഗത്തിൽ മേളയിൽ പ്രദർശിപ്പിക്കും. 

സ്ത്രീ സിനിമകൾ

IFFKയിൽ പ്രദർശിപ്പിക്കുന്ന 177 ചിത്രങ്ങളിൽ 52 സിനിമകൾ സ്ത്രീ സംവിധായകരുടേതാണ്.
 

മിഡ് നൈറ്റ് ഹൊറർ

പ്രേക്ഷകർക്ക് വലിയ കാത്തിരിപ്പുള്ള ‘മിഡ് നൈറ്റ് ഹൊറർ’ വിഭാ​ഗമുണ്ട്. നിശാ​ഗന്ധിയിലാണ് സ്ക്രീനിം​ഗ്. 
 

മലയാള സിനിമ ടുഡേ

ആകെ 12 സിനിമകളാണ്‌ മലയാള സിനിമ ടുഡേ വിഭാഗത്തിൽ പ്രദർശിപ്പിക്കുക. 

കിഷ്കിന്ധാ കാണ്ഡവും

തിയറ്ററുകളിൽ വൻവിജയം നേടിയ കിഷ്കിന്ധാ കാണ്ഡവും മേളയിൽ ഉണ്ടാകും. ദിൻജിത് അയ്യത്താൻ ആണ് സംവിധാനം. 
 

ഐഎഫ്എഫ്കെ 2024

ഐഎഫ്എഫ്കെ വൈബ്. 

By admin