നാടിനെ കണ്ണീര്‍ക്കടലാക്കി, പാലക്കാട് പനയംപാടത്ത് ലോറി പാഞ്ഞുകയറി മരിച്ച നാല് പെണ്‍കുട്ടികള്‍ ഇനി ഓര്‍മ്മ. തുപ്പനാട് ജുമാ മസ്ജിദിലാണ് നാല് കൂട്ടുകാരികള്‍ക്കും ഖബറൊരുങ്ങിയത്. കുഞ്ഞുനാള്‍ മുതലുള്ള കൂട്ടുകാര്‍ അവസാനയാത്രയിലും ഒന്നിച്ചു. പെയ്തുതോരാത്ത സങ്കടപ്പെരുമഴയില്‍, നാടൊന്നാകെ അവര്‍ നാല് പേര്‍ക്കും അന്ത്യയാത്രമൊഴി ചൊല്ലി. പൊന്നോമനകളെ അവസാന നോക്കു കാണാനെത്തിയവര്‍ക്ക് സങ്കടം താങ്ങാനായില്ല. രാവിലെ എട്ടര മുതല്‍ കരിമ്പനയ്ക്കല്‍ ഹാളില്‍ പൊതുദര്‍ശനം നടന്നു. സ്‌കൂളില്‍ പൊതുദര്‍ശനമുണ്ടായിരുന്നില്ല. കരിമ്പ ഹൈസ്‌കൂളിലെ എട്ടാംക്ലാസ് വിദ്യാര്‍ഥിനികളായ നിദ, റിദ, ഇര്‍ഫാന, ആയിഷ എന്നിവരാണ് മരിച്ചത്. […]https://i0.wp.com/www.pravasiexpress.com/wp-content/uploads/2016/06/PEglobe_transparent-128×128.png?fit=32%2C32&ssl=1