ഗാസ: സെന്‍ട്രല്‍ ഗാസ മുനമ്പിലെ ഒരു തപാല്‍ ഓഫീസിന് നേര്‍ക്ക് ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ 30 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു.
തപാല്‍ ഓഫീസില്‍ അഭയം പ്രാപിച്ച 50 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.ഇതോടെ വ്യാഴാഴ്ച മരിച്ചവരുടെ എണ്ണം 66 ആയി.
14 മാസമായി തുടരുന്ന സംഘര്‍ഷത്തില്‍ ഒരു കുറവും വരാത്തതിനാല്‍ കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങള്‍ അഭയം തേടിയ നുസെറാത്ത് ക്യാമ്പിലെ തപാല്‍ ഓഫീസിന് നേര്‍ക്കാണ് ആക്രമണം നടന്നത്
സമീപത്തെ നിരവധി വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തോട് ഇസ്രായേല്‍ പ്രതികരിച്ചിട്ടില്ല.