തൊടുപുഴ: സംസ്ഥാന സര്‍ക്കാര്‍ ഈയിടെ വര്‍ധിപ്പിച്ച അന്യായമായ വൈദുതി ചാര്‍ജ് വര്‍ധനവിനെതിരെ, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം, തൊടുപുഴ മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ പന്തം കൊളുത്തി പ്രകടനം നടത്തി.
തൊടുപുഴ വ്യാപാര ഭവനില്‍ നിന്നും ആരംഭിച്ച പന്തം കൊളുത്തി പ്രകടനം രക്ഷധികാരി ടി. എന്‍. പ്രസന്നകുമാര്‍ ഫ്‌ലാഗ് ഓഫ് ചെയ്തു.
നൂറു കണക്കിന് വ്യാപാരികള്‍ പങ്കെടുത്ത പന്തം കൊളുത്തി പ്രകടനം ടൗണ്‍ ചുറ്റി പ്രൈവറ്റ് ബസ് സ്റ്റാന്റ് പരിസരത്തു സമാപിച്ചു.
പന്തം കൊളുത്തി പ്രകടനം
സമാപന സമ്മേളനത്തില്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് രാജു തരണിയില്‍ അധ്യക്ഷത വഹിച്ചു.
വളരെയേറെ പ്രതിസന്ധികളിലൂടെ കടന്നു പോകുന്ന വ്യാപാരികള്‍ക്ക് വൈദുതി ചാര്‍ജ് വര്‍ധനവ് താങ്ങാനാവാത്തതാണെന്ന് രാജു തരണിയില്‍ പറഞ്ഞു.
ജനറല്‍ സെക്രട്ടറി സി. കെ നവാസ് സ്വാഗതം ആശംസിച്ചു. പ്രതിഷേധ യോഗം ഏകോപന സമിതി ജില്ലാ ട്രഷറര്‍ ആര്‍. രമേശ് ഉത്ഘാടനം ചെയ്തു.
നിയോജക മണ്ഡലം പ്രസിഡന്റ് എന്‍. പി. ചാക്കോ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി നാസര്‍ സൈറാ, സെക്രട്ടറിയേറ്റ് മെമ്പര്‍ ഷെരീഫ് സര്‍ഗം, വര്‍ക്കിങ്ങ് പ്രസിഡന്റ് സാലി എസ് മുഹമ്മദ്, ട്രഷറര്‍ അനില്‍ പീടികപറമ്പില്‍, സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ ജോസ് വഴുതനപ്പള്ളി, സുബൈര്‍ എസ്. മുഹമ്മദ്, കെ. പി ശിവദാസ്, ജോസ് തോമസ് കളരിക്കല്‍, ഷിയാസ് എംപീസ്, ലിജോണ്‍സ് ഹിന്ദുസ്ഥാന്‍, യൂത്ത് വിംഗ് പ്രസിഡന്റ് പ്രശാന്ത് കുട്ടപ്പാസ്, ഗോപു ഗോപന്‍, ജോര്‍ജ് കുട്ടി ജോസ്, അനസ് പെരുനിലം, വനിതാ വിംഗ് പ്രസിഡന്റ് ലാലി വില്‍സണ്‍, ഗിരിജാ കുമാരി, ഡിമ്പിള്‍, എന്നിവര്‍ പ്രസംഗിച്ചു.