പാലക്കാട്: വാളയാര്‍ ടോള്‍ പ്ലാസയില്‍ ബി.ജെ.പി. നേതാവിന്റെ കാറില്‍നിന്നും ഒരു കോടി രൂപ പിടികൂടി. രേഖകളില്ലാതെ കൊണ്ടുവന്ന പണമാണ് പോലീസ് പിടിച്ചെടുത്തത്.
കിഴക്കഞ്ചേരി സ്വദേശിയും ബി.ജെ.പി. പ്രാദേശിക നേതാവുമായ പ്രസാദ് സി. നായരും ഡ്രൈവര്‍ പ്രശാന്തും യാത്ര ചെയ്ത കാറില്‍ നിന്നാണ് പണം പിടിച്ചത്.
ചൊവ്വാഴ്ച രാത്രിയാണ് സംഭവം. രണ്ട് പേരെയും അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. പണം കോടതിക്ക് കൈമാറുമെന്ന് വാളയാര്‍ പോലീസ് പറഞ്ഞു.