പാതി തുറന്നിട്ട പടി വാതിലിനപ്പുറം പദ്ഇതന്പ്പോലെ ഞാൻ കാത്തിരുന്ന് പാതി തുറന്നിട്ട വാതായനത്തിനിപ്പുറം പാദസ്വനത്തിനായ് കാത്തിരുന്നു
പടിവാതിലിനപ്പുറം പാതയോരത്തു പൂത്തു തിമർത്തു പൂവിലഞ്ഞി പൂമഴ തന്നുടെ സുന്ദര സൗരഭ്യം ആരെയോ കാത്തു പറന്നീടുന്നു
പടിപ്പുര തന്നുടെ പാർശ്വ വശതങ്ങു പരന്നിടും കോളാമ്പി പൂക്കളേറെ പെറുക്കുവനാരെയും കാണാത്ത നൊമ്പരം കാണുന്നു ചുറ്റിലും ദീർഘ ശ്വാസം
നടുമുറ്റത്തായുള്ള തുളസി തറപോലും കേഴുന്നു തുളസി തൻ നാമ്പിനായി ഇടിഞ്ഞു കിടന്നൊരു തുളസി തറക്കുള്ളിൽ തല നീട്ടി ഉള്ളിൽ വലിഞ്ഞു നാഗരാജൻ.
വീടിനോടായ് ചേർന്ന പയ്യിൻ തൊഴുത്തിലും ശൂന്യത മാത്രമേ കണ്ടതൊള്ളൂ തൊടിയിൽ തിമിർക്കുന്ന പയ്യിൻ കിടാവിനെ തൊടിയെങ്ങും പരാതി, ഞാൻ കണ്ടതില്ല
അമ്മി തറയിലെഅരകല്ലിൽ ചുവട്ടിൽ അമ്മക്ക് കൂട്ടായ് കാളി പൂച്ചയേയും അവളോട് കടിപിടി കൂടുന്നഅമ്മതൻ പാണ്ടനാം നായേയേം കണ്ടതില്ല
ഉമ്മറ പടിവാതിൽ ചാരു കസേരയിൽ എന്ന് മയങ്ങുന്ന മുത്തച്ഛനേയും കൂട്ടിനായുള്ള മുറുക്കാൻ ഇടിക്കുന്ന ഇടി കല്ലും കണ്ടില്ല ഉമ്മറത്ത്
മുറുക്കി ചുമപ്പിച്ച മുത്തശ്ശി തന്നുടെ മധുരമാം വാക്കുകൾ കേട്ടില്ല ഞാൻ അടുക്കള പുരയുടെ അങ്ങേ തലക്കലെ മാങ്ങാ ഭരണിയും ശൂന്യമത്രെ
പാതി തുറന്നിട്ട പടിവാതിലും ചാരി ശൂന്യമായുള്ളൊരു തൊടിയും കടന്നു ഞാൻ പാത വക്കത്തേക്കു നീങ്ങിടുന്നു ഇനിയാരും വരുവാനില്ല ഈ വഴി തലക്കൽ
-ബെന്നി ജി മണലി