തിരുവനന്തപുരം: യുവാവിനെ പെട്രോള്‍ ഒഴിച്ച് കത്തിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി പിടിയില്‍. തുമ്പ സ്റ്റേഷനിലെ റൗഡി ലിസ്റ്റില്‍പ്പെട്ട പള്ളിത്തുറ പുതുവല്‍ പുരയിടം വീട്ടില്‍ ഡാനി റെച്ചന്‍സി(32)നെയാണ് അറസ്റ്റ് ചെയ്തത്.
സ്റ്റേഷന്‍കടവ് സ്വദേശിയായ ഷാജിയെയാണ് പ്രതി പെട്രോള്‍ ഒഴിച്ച് കൊലപ്പെടുത്താനാണ് ശ്രമിച്ചത്. തിങ്കളാഴ്ച വൈകുന്നേരം പള്ളിത്തുറ ജംഗ്ഷനില്‍ വച്ചാണ് സംഭവം.
കന്നാസില്‍ കരുതിയിരുന്ന പെട്രോള്‍ മുഴുവന്‍ ഡാനി ഷാജിയുടെ ദേഹത്ത് ഒഴിക്കുകയായിരുന്നു. ഡാനിയുടെ കൈയ്യിലുണ്ടായിരുന്ന തീപ്പെട്ടി ഷാജിയുടെ സുഹൃത്ത് പിടിച്ച് വാങ്ങിയതിനാല്‍ വലിയ ഒഴിവായി. ആള് മാറി ചെയ്തതെന്നാണ് പ്രതി പോലീസിനോട് പറഞ്ഞത്.