ന്യൂയോര്‍ക്ക്: മലങ്കര ഓർത്തഡോക്സ് സഭ അമേരിക്കൻ ഭദ്രാസനങ്ങളുടെ മെത്രാപ്പോലീത്തയായിരുന്ന ഭാഗ്യസ്മരണീയനായ മാത്യൂസ് മാർ ബർന്നബാസ് തിരുമേനിയുടെ (2012 ഡിസംബര്‍ 9-ന് കാലം ചെയ്തു) 12-ാമത് ദുഖ്റോനയും, ചെറി ലെയിൻ ഓർത്തഡോക്സ് പള്ളിയുടെയും, അമേരിക്കയിലെ ഇതര ഇടവകകളുടെയും വികാരിയും സംഘാടകനുമായിരുന്ന വന്ദ്യ ഡോക്ടർ പി. എസ്. സാമുവൽ കോർ എപ്പിസ്കോപ്പയുടെ (2023 ഡിസംബര്‍ 13-ന് ദിവംഗതനായി) ഒന്നാം ചരമവാർഷികവും സംയുക്തമായി കൊണ്ടാടുന്നു.

ഡിസംബർ 14 ശനിയാഴ്ച ന്യൂയോർക്കിലെ ചെറി ലെയിൻ സെൻറ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ദേവാലയത്തിൽ രാവിലെ 8:30ന് പ്രഭാത നമസ്കാരവും തുടർന്ന് വിശുദ്ധ കുർബ്ബാനയും നടത്തപ്പെടുന്നു. 

വിശുദ്ധ കുർബ്ബാനന്തരം മേൽപ്പറഞ്ഞ രണ്ടു പിതാക്കന്മാരെയും അനുസ്മരിച്ചുകൊണ്ടുള്ള പൊതു സമ്മേളനവും നടക്കും. വിശുദ്ധ കുർബ്ബാനയ്ക്ക് നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ സക്കറിയാസ് മാർ നിക്കോളോവോസ് മുഖ്യ കാർമികത്വം വഹിക്കും.
ഓർമ്മ കുർബ്ബാനയിലും സമ്മേളനത്തിലും പങ്കെടുക്കുവാൻ എല്ലാ വിശ്വാസികളെയും ക്ഷണിക്കുന്നതായി വികാരി ഫാ. ഗ്രിഗറി വർഗീസ് അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: ഫാദർ ഗ്രിഗറി വർഗീസ് (വികാരി) 516-775-2281, കെൻസ് ആദായി (സെക്രട്ടറി) 347-992-1154, മാത്യു മാത്തൻ (ട്രസ്റ്റീ) 516-724-3304, ബിജു മത്തായി (ട്രസ്റ്റീ) 631-741-6126 എന്നിവരെ ബന്ധപ്പെടുക. 

By admin

Leave a Reply

Your email address will not be published. Required fields are marked *