ഡൽഹി: മഹാരാഷ്ട്ര തെരെഞ്ഞെടുപ്പിലെ ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ  തിരഞ്ഞെടുപ്പ് നടപടി ക്രമങ്ങളിലെ ക്രമക്കേടുകളും സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങളും ചോദ്യം ചെയ്ത് ഇന്ത്യാ മുന്നണി വെള്ളിയാഴ്ച സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്യും.

തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ സുപ്രീം കോടതിയെ സമീപിക്കാനുള്ള ഇന്ത്യാ മുന്നണിയുടെ തീരുമാനം പൂനെയിലെ ഹഡപ്‌സർ സീറ്റിൽ നിന്ന് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച് പരാജയപ്പെട്ട ശരദ് പവാർ എൻസിപി വിഭാഗം നേതാവ് പ്രശാന്ത് ജഗ്‌താപ് ആണ് പ്രഖ്യാപിച്ചത്.

എൻസിപി (എസ്‌പി) തലവൻ ശരദ് പവാർ, എഎപി കൺവീനർ അരവിന്ദ് കെജ്‌രിവാൾ, മുതിർന്ന കോൺഗ്രസ് നേതാവും പ്രമുഖ അഭിഭാഷകനുമായ അഭിഷേക് സിംഗ്‌വി എന്നിവർ ഉൾപ്പെട്ട ഉന്നതതല യോഗത്തിന് ശേഷമാണ് പ്രഖ്യാപനം.
തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളിലെയും ഇവിഎം പ്രോട്ടോക്കോളുകളിലെയും ക്രമക്കേടുകളെ വെല്ലുവിളിക്കാനുള്ള സഖ്യത്തിൻ്റെ നിയമ തന്ത്രത്തെ കുറിച്ച് നേതാക്കൾ യോഗത്തിൽ ചർച്ച ചെയ്തു.

മഹാരാഷ്ട്രയിൽ വോട്ടെടുപ്പ് ദിവസത്തിന് മൂന്ന് ദിവസം മുമ്പ് വരെ വോട്ടർമാരുടെ പേരുകൾ ഇല്ലാതാക്കുകയും ചേർക്കുകയും ചെയ്തുവെന്ന് ആരോപിച്ച് പ്രശാന്ത് ജഗ്താപ് പരാതി ഉയർത്തിക്കാട്ടി

ഞങ്ങളുടെ ആരോപണത്തെ പിന്തുണയ്ക്കാൻ ഞങ്ങളുടെ പക്കൽ ഡാറ്റയുണ്ട്.”- ജഗ്തപ് പറഞ്ഞു.
ഹരിയാന, മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ഭരണകക്ഷിയായ എൻഡിഎ തെരഞ്ഞെടുപ്പിൽ കൃത്രിമം കാണിച്ചെന്നും സർക്കാരിന് അനുകൂലമായി നടപടിക്രമങ്ങൾ കൃത്രിമമായി നടത്തിയെന്നും ഇന്ത്യാ സഖ്യം ആരോപിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *