തന്റെ വിവാഹത്തെക്കുറിച്ച് ചില സൂചനകളുമായി നടന്‍ ഗോകുല്‍ സുരേഷ്. കഴിഞ്ഞ ദിവസം നടന്‍ ജയറാമിന്റെ മകന്‍ കാളിദാസന്റെ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു ഗോകുലിന്റെ പ്രതികരണം.
”വിവാഹം ഉടനെയുണ്ടാകില്ല. കുറച്ച് സമയമെടുക്കും. അങ്ങനെ വലിയ ധൃതിയൊന്നും ഇല്ല. നിലവില്‍ ഒരു പ്ലാനുമില്ല. പ്രണയമൊക്കെ എല്ലാവര്‍ക്കുമുള്ളതല്ലേ.
പ്രണയം നല്ലതല്ലേ. അയാളെ തന്നെ കല്യാണം കഴിക്കണമെന്നാണ് ആ. പക്ഷെ വലിയ ധൃതിയൊന്നുമില്ല. എല്ലാം വളരെ സാവകാശത്തിലും സമാധാനത്തിലും മതി. വളരെ ലോഗ്രഹം പ്രൊഫൈലിലായിരിക്കും വിവാഹം. നിങ്ങളാരും അറിയില്ല…”