തിരുവനന്തപുരം: പാര്‍ട്ടി സമ്മേളനത്തിനായി റോഡ് അടച്ച് പന്തല്‍ കെട്ടിയ സംഭവത്തില്‍ സി.പി.എം. ഏരിയാ സെക്രട്ടറിയെ ഒന്നാം പ്രതിയാക്കി പോലീസ് കേസെടുത്തു. പാളയം ഏരിയാ സെക്രട്ടറി വഞ്ചിയൂര്‍ ബാബു ഉള്‍പ്പെടെ 31 പേരെ കേസില്‍ പ്രതി ചേര്‍ത്തു. ഹൈക്കോടതി വിമര്‍ശനത്തിന് പിന്നാലെയാണ് നടപടി.
പന്തല്‍ പണിക്കാര്‍, കരാറുകാര്‍ തുടങ്ങിയവരും പ്രതിപ്പട്ടികയിലുണ്ട്. പരിപാടിയില്‍ പങ്കെടുത്തവരെയും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്ന് പോലീസ് അറിയിച്ചു.
എന്നാല്‍, പരിപാടിയില്‍ പങ്കെടുത്ത എം.വി. ഗോവിന്ദന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പന്തല്‍ കെട്ടിയതിനെക്കുറിച്ച് അറിവില്ലായിരുന്നെന്നും ഇവര്‍ക്കെതിരേ കേസെടുക്കേണ്ടതില്ലെന്നും പോലീസ് പറയുന്നു.