തൃശൂര്‍: തൃശൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്ക് അശ്ലീല വീഡിയോകള്‍ കാണിച്ച് ലൈംഗികാതിക്രമം നടത്തിയ പ്രതി അറസ്റ്റില്‍. അയ്യന്തോള്‍ സ്വദേശി കുന്നമ്പത്ത് വീട്ടില്‍ ദേവരാജ(59)നെയാണ് അന്തിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്.
തൃശൂരിലെ സര്‍ക്കാര്‍ സ്‌കൂളിലെ പാര്‍ട്ട് ടൈം സ്വീപ്പറാണ് പ്രതി. നാലോളം പെണ്‍കുട്ടികള്‍ക്ക് നേരെയാണ് ഇയാള്‍ ലൈംഗികാതിക്രമം നടത്തിയത്. വിദ്യാര്‍ഥിനികള്‍ രക്ഷിതാക്കളോട് വിവരം അറിയിച്ചതിനെത്തുടര്‍ന്ന് അധ്യാപകര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.