പാലാ: കാവുംകണ്ടം സെന്റ് മരിയ ഗൊരേത്തി ഇടവകയിലെ വിവിധ ഭക്തസംഘടനകളുടെ നേതൃത്വത്തില്‍ ജീവകാരുണ്യ പ്രവര്‍ത്തകന്‍ ഷിബു തെക്കേമറ്റത്തിനെ ആദരിച്ചു.
രക്തദാനം മഹാദാനം എന്ന മഹത്തായ സന്ദേശം ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കി, 125 തവണ രക്തദാനം നടത്തുകയും അനേകം രോഗികള്‍ക്ക് മറ്റുള്ളവരെ കൊണ്ട് രക്തം ദാനം ചെയ്യിപ്പിക്കുകയും ചെയ്തതിനാണ് ഷിബു തെക്കേമറ്റത്തിനെ ആദരിച്ചത്.
ഇടവകയുടെ ഉപകാരം നല്‍കി
കാവുംകണ്ടം സെന്റ് മരിയ ഗൊരേത്തി പാരീഷ് ഹാളില്‍ വെച്ച് നടത്തിയ സമ്മേളനത്തില്‍ വികാരി ഫാ. സ്‌കറിയ വേകത്താനം പൊന്നാടയണിയിച്ചും ഇടവകയുടെ ഉപകാരം നല്‍കിയും ആദരിച്ചത്.
കടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിജി തമ്പി ഉപ്പുമാക്കല്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു.
എകെസിസി പ്രസിഡന്റ് ജോജോ പടിഞ്ഞാറയില്‍, പിതൃവേദി പ്രസിഡന്റ് ഡേവീസ് കല്ലറയ്ക്കല്‍, മാതൃവേദി പ്രസിഡന്റ് നൈസ് ലാലാ തെക്കലഞ്ഞിയില്‍, പാലാ ബ്ലഡ് ഫോറം ഡയറക്ടര്‍ ബോര്‍ഡ് അംഗം ജയ്‌സണ്‍ പ്ലാക്കണ്ണിക്കല്‍, ജോയല്‍ ആമിക്കാട്ട്, ഡോക്ടര്‍ മാമച്ചന്‍, സിസ്റ്റര്‍ ആഗ്‌നസ് എഫ് .സി .സി, സിസ്റ്റര്‍ ബിന്‍സി എഫ് സി സി എന്നിവര്‍ പ്രസംഗിച്ചു.
ജോഷി കുമ്മേനിയില്‍, ജസ്റ്റിന്‍ മനപ്പുറത്ത്, അഭിലാഷ് കോഴിക്കോട്ട്,തോമസ് ആണ്ടുക്കുടിയില്‍, ബിജു കോഴിക്കോട്ട്, ജോസ് കോഴിക്കോട്ട്, ബിജു ഞള്ളായില്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
പാലാ ബ്ലഡ് ഫോറം ജനറല്‍ കണ്‍വീനര്‍ ഷിബു തെക്കേമറ്റം മറുപടി പ്രസംഗത്തിലൂടെ രക്തദാന സന്ദേശവും നല്‍കി.