പെർത്ത്: ഇന്ത്യൻ വനിതകൾക്കെതിരായ ഏകദിന പരമ്പര തൂത്തുവാരി ഓസ്ട്രേലിയൻ വനിതകൾ.
പെർത്തിൽ നടന്ന മൂന്നാം മത്സരത്തിലും വിജയിച്ചതോടെയാണ് ഓസീസ് പരന്പര തൂത്തുവാരിയത്. 83 റൺസിനാണ് പെർത്തിൽ ഓസീസ് വിജയിച്ചത്.
ഓസ്ട്രേലിയ ഉയർത്തിയ 299 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 215 റൺസിൽ ഓൾഔട്ടായി. സെഞ്ചുറി നേടിയ ഓപ്പണർ സ്മൃതി മന്ദാനയ്ക്ക് മാത്രമാണ് ഇന്ത്യൻ നിരയിൽ തിളങ്ങാനായത്.
ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ അടക്കമുള്ള താരങ്ങൾ നിറംമങ്ങി. അഞ്ച് വിക്കറ്റെടുത്ത ഓസീസ് ബൗളർ ആഷ്ലെ ഗാർഡ്നറാണ് ഇന്ത്യൻ ബാറ്റിംഗ് നിരയെ തകർത്തത്.