ഡല്‍ഹി: വരാനിരിക്കുന്ന ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കുമെന്ന ഊഹാപോഹങ്ങള്‍ തള്ളി ആം ആദ്മി പാര്‍ട്ടി തലവന്‍ അരവിന്ദ് കേജ്രിവാള്‍. തിരഞ്ഞെടുപ്പില്‍ തന്റെ പാര്‍ട്ടി ഒറ്റയ്ക്ക് മത്സരിക്കുമെന്നും അദ്ദേഹം ആവര്‍ത്തിച്ചു.
‘ആം ആദ്മി പാര്‍ട്ടി ഈ തിരഞ്ഞെടുപ്പിനെ ഡല്‍ഹിയില്‍ സ്വന്തം ശക്തിയില്‍ നേരിടും. കോണ്‍ഗ്രസുമായി ഒരു സഖ്യത്തിനും സാധ്യതയില്ല.’ കേജ്രിവാള്‍ പറഞ്ഞു
ഡല്‍ഹി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സീറ്റ് വിഭജനം സംബന്ധിച്ച് ആം ആദ്മി പാര്‍ട്ടി അന്തിമ ചര്‍ച്ചയിലാണെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് കേജ്രിവാളിന്റെ പ്രസ്താവന.
ഇന്ത്യന്‍ പ്രതിപക്ഷ മുന്നണിയുടെ ഭാഗമായിട്ടും കോണ്‍ഗ്രസുമായുള്ള സഖ്യം എഎപി നേതാവ് തള്ളിക്കളയുന്നത് ഇതാദ്യമല്ല
ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി തുടര്‍ച്ചയായി മൂന്നാം തവണയും സഖ്യമുണ്ടാക്കില്ലെന്ന് കേജ്രിവാള്‍ ഈ മാസം ആദ്യം വ്യക്തമാക്കിയിരുന്നു.