വിമാന യാത്രക്കാർക്ക് സന്തോഷ വാർത്ത; ടിക്കറ്റ് നിരക്കിൽ 30 ശതമാനം വരെ ഇളവ്, ഓഫർ പ്രഖ്യാപിച്ച് ഖത്തർ എയർവേയ്സ്

ദോഹ: ഖത്തര്‍ ദേശീയ ദിനത്തോട് അനുബന്ധിച്ച് യാത്രക്കാര്‍ക്ക് ഇളവുകളുമായി ഖത്തര്‍ എയര്‍വേയ്സ്. ദേശീയ ദിനാഘോഷത്തിന്‍റെ ഭാഗമായി എക്കണോമി ക്ലാസില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ടിക്കറ്റിന്‍റെ അടിസ്ഥാന വിലയുടെ 30 ശതമാനവും ബിസിനസ് ക്ലാസില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ടിക്കറ്റിന്‍റെ അടിസ്ഥാന വിലയുടെ 20 ശതമാനവുമാണ് ഇളവ് പ്രഖ്യാപിച്ചിട്ടുള്ളത്.

ഖത്തര്‍ ദേശീയ ദിനമായ ഡിസംബര്‍ 18 വരെയാണ് പ്രമോഷന്‍ തുടരുക. ഈ കാലയളവില്‍ ടിക്കറ്റ് ബുക്ക് ചെയ്താലാണ് പ്രത്യേക ഓഫര്‍ ലഭിക്കുക. ദേശീയ ദിന ഓഫറിന്‍റെ ഭാഗമായി ടിക്കറ്റ് വാങ്ങുന്നവർ 2024 ഡിസംബർ 26നും 2025 മെയ് 31നുമിടയിൽ യാത്ര ചെയ്യണം. ഓഫറുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് ഖത്തര്‍ എയര്‍വേയ്സിന്‍റെ വെബ്സൈറ്റ് സന്ദര്‍ശിക്കുക. 

Read Also – ജീവിതത്തിലെ വലിയ ആഗ്രഹം പറഞ്ഞ് തടവുകാരൻ; ഒരു നിമിഷം പോലും ആലോചിക്കാതെ സൗകര്യങ്ങളൊരുക്കി നൽകി ദുബൈ പൊലീസ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

By admin