രുചികരമായ റാഗി – പനീർ പക്കോട ; റെസിപ്പി

രുചികരമായ റാഗി – പനീർ പക്കോട ; റെസിപ്പി

‘രുചിക്കാലം’ വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

 

രുചികരമായ റാഗി – പനീർ പക്കോട ; റെസിപ്പി

 

കുട്ടികൾക്ക് ഏറെ ഇഷ്ടപ്പെടുന്നൊരു സ്നാക്ക് എളുപ്പം തയ്യാറാക്കാം.  രുചികരമായ റാഗി – പനീർ പക്കോട ഈസിയായി തയ്യാറാക്കാം.

ചേരുവകൾ 

1.പനീർ                                200 ​ഗ്രാം ( പൊടിച്ചെടുക്കുക )
2.റാഗിപ്പൊടി                    ഒരു കപ്പ് 
3.കാരറ്റ്                              ഒന്ന് ( ഗ്രേറ്റ് ചെയ്തത് )
സവാള                               ഒന്ന് ( അരിഞ്ഞത് )
പച്ചമുളക്                          2 എണ്ണം ( അരിഞ്ഞത് )
മഞ്ഞൾപൊടി                 ഒരു നുള്ള് 
കുരുമുളക് പൊടി         കാൽ ടീ സ്പൂൺ 
ഉപ്പ്                                     ആവശ്യത്തിന് 
4.എണ്ണ                            വറുക്കാൻ ആവശ്യത്തിന് 

പാകം ചെയ്യുന്ന വിധം 
 
പനീർ പൊടിച്ചതിലേക്ക് റാഗിപ്പൊടി ചേർത്ത് നന്നായി യോജിപ്പിക്കുക. ബാക്കി ചേരുവകളെല്ലാം ചേർത്ത് കുഴച്ച് ചെറിയ ഉരുളകളാക്കി വയ്ക്കുക. ചൂടായ എണ്ണയിലേക്ക് ഉരുളകൾ ഇട്ട് ചെറിയ തീയിൽ വറുത്തെടുക്കുക.

ബ്രൊക്കോളി കൊണ്ടൊരു കിടിലന്‍ സ്നാക്ക് തയ്യാറാക്കാം; റെസിപ്പി

 

By admin