മുംബൈ: മുംബൈയിലെ കുര്‍ള പ്രദേശത്ത് കാല്‍നടയാത്രക്കാര്‍ക്കിടയിലേക്ക് ബസ് ഇടിച്ചു കയറി ആറ് പേര്‍ മരിക്കുകയും 32 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി പോലീസ് അറിയിച്ചു.
രാത്രി 9:45 ഓടെയാണ് സംഭവം. ഡ്രൈവര്‍ക്ക് നിയന്ത്രണം നഷ്ടപ്പെട്ട് നിരവധി വാഹനങ്ങള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും മുകളിലൂടെ ബസ് പാഞ്ഞുകയറി ഒരു ഹൗസിംഗ് സൊസൈറ്റിയുടെ മതിലില്‍ ഇടിച്ച് നില്‍ക്കുകയായിരുന്നു
കുര്‍ള സ്റ്റേഷനില്‍ നിന്ന് അന്ധേരിയിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തില്‍ പെട്ടതെന്ന് പോലീസ് പറഞ്ഞു. ഒടുവില്‍ മതിലില്‍ ഇടിച്ചാണ് ബസ് നിര്‍ത്തിയത്.
കന്നിസ് ഫാത്തിമ അന്‍സാരി, ശിവം കശ്യപ്, അഫ്രീന്‍ അബ്ദുള്‍ സലിം ഷാ, അനം ഷെയ്ഖ് എന്നിവരാണ് മരിച്ചത്.
ഫോറന്‍സിക് സംഘം അപകടം നടന്ന സ്ഥലത്ത് എത്തി.