മുംബൈ: മഹാരാഷ്ട്രയുമായി അതിര്‍ത്തി പങ്കിടുന്ന കര്‍ണാടകയിലെ ബെലഗാവിയെ കേന്ദ്രഭരണ പ്രദേശമായി പ്രഖ്യാപിക്കണമെന്ന് ശിവസേന (യുബിടി) നേതാവ് ആദിത്യ താക്കറെ ആവശ്യപ്പെട്ടു.
ആദിത്യ താക്കറെയുടെ പ്രസ്താവന ബാലിശമാണെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പരിഹസിച്ചു.
ആദിത്യ താക്കറെയുടെത് ബാലിശമായ പ്രസ്താവനയാണ്. മഹാജന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് അന്തിമമാണ്. അതിനാല്‍ നമ്മള്‍ ഒന്നും ചോദിക്കരുത്, അവരും ഒന്നും ആവശ്യപ്പെടരുത്. എങ്ങനെയാണ് ഇതിനെ കേന്ദ്ര ഭരണ പ്രദേശമായി പ്രഖ്യാപിക്കുക?
കൂടാതെ, മഹാരാഷ്ട്ര ഏകീകരണ സമിതി ഇക്കാര്യത്തില്‍ പ്രതിഷേധിച്ചാല്‍ ഞങ്ങള്‍ മിണ്ടാതിരിക്കുമോ?” സിദ്ധരാമയ്യ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ബെലഗാവിയില്‍ മറാത്തി സംസാരിക്കുന്ന ജനങ്ങളോട് അനീതി കാണിക്കുന്നുവെന്നും പ്രദേശത്തെ കേന്ദ്രഭരണ പ്രദേശമായി പ്രഖ്യാപിക്കണമെന്നും താക്കറെ തിങ്കളാഴ്ച ആവശ്യപ്പെട്ടിരുന്നു
മഹാരാഷ്ട്രയില്‍ മഹായുതി സര്‍ക്കാര്‍ രൂപീകരിച്ചതിന്റെ ആഘോഷങ്ങള്‍ നടക്കുമ്പോള്‍ ബെലഗാവിയില്‍ സ്ഥിതി വഷളാകുകയാണെന്ന് അദ്ദേഹം പറഞ്ഞു.
കര്‍ണാടക നിയമസഭയുടെ ശീതകാല സമ്മേളനം തിങ്കളാഴ്ച ആരംഭിച്ചപ്പോള്‍ മഹാരാഷ്ട്ര ഏകീകരണ സമിതി അംഗങ്ങള്‍ ഇതിനെ എതിര്‍ത്തു.
സംഘടന ബെലഗാവിയില്‍ ഒരു സഭ സംഘടിപ്പിച്ചു, എന്നാല്‍ കര്‍ണാടക സര്‍ക്കാര്‍ സമ്മേളനത്തെ നിരോധിക്കുകയും മഹാരാഷ്ട്രയില്‍ നിന്നുള്ള നേതാക്കളെ സംസ്ഥാനത്ത് പ്രവേശിക്കുന്നത് വിലക്കുകയും ചെയ്തു.