കൊച്ചി: ഇന്ത്യയിൽ സ്ത്രീ ശാക്തീകരണത്തിനുള്ള മികച്ച മാർഗമായി മൈക്രോഫിനാൻസ് രംഗം വളരുന്നു. 
വിവിധ ധനകാര്യ സേവനങ്ങൾ സ്ത്രീകൾക്ക് ലഭ്യമാക്കിയും അവരുടെ ചെറുകിട സംരംഭങ്ങളെ പിന്തുണച്ചും ആസ്തി വർധിപ്പിക്കാൻ അവരെ സഹായിച്ചും മൈക്രോഫിനാൻസ് മേഖല വേഗത്തിലുള്ള ധനകാര്യ സേവനങ്ങൾ വലിയൊരു വിഭാഗം ജനങ്ങളിലേക്കെത്തിക്കുന്നു. 
ദാരിദ്ര്യവും തൊഴിലില്ലായ്മയും കുറയ്ക്കുക, വരുമാനം വർധിപ്പിക്കുക, സാമ്പത്തികമായ പിന്നാക്കം നി്ൽക്കുന്നവരെ സഹായിക്കുക എന്നിവയ്ക്ക് മൈക്രോഫിനാൻസ് മികച്ച ഒരു പരിഹാരമാണ്.
ഈ സേവനങ്ങളിലൂടെ മികച്ച വിജയം കൊയ്ത കഥയാണ് ആലത്തൂർ സ്വദേശി 45കാരിയായ വസന്തയ്ക്ക് പറയാനുള്ളത്.
ഒരു ബേക്കറി നടത്തുന്ന ഇവർക്ക് ഏതാനും വർഷങ്ങൾക്കു മുമ്പ് വെറും 500 രൂപയായിരുന്ന ദിവസ വരുമാനം. 
ഇത് അവരുടെ ആവശ്യങ്ങൾക്ക് തന്നെ മതിയായിരുന്നില്ല. ബേക്കറി വികസിപ്പിക്കുക എന്ന വസന്തയുടെ സ്വപ്നം ബാക്കിയായിരുന്നു.
അങ്ങനെയാണ് അവർ മുത്തൂറ്റ് മൈക്രോഫിനിനെ സമീപിക്കുന്നത്. അവർക്ക് ആദ്യമായി വായ്പ ലഭിച്ചു.

ഇതിനകം അവർ ആറ് വായ്പകളെടുത്തു. ഈ പിന്തുണയോടെ വസന്തയ്ക്ക് അവരുടെ ബേക്കറി ബിസിനസ് പടിപടിയായി വിപുലീകരിക്കാൻ സാധിച്ചു. 

ഉൽപ്പന്നങ്ങളും വിതരണവും മെച്ചപ്പെടുത്തി. ഇപ്പോൾ 1000 മുതൽ 2000 വരെ ദിവസ വരുമാനം നേടുന്നു.
മുത്തൂറ്റ് മൈക്രോഫിൻ നൽകിയ പിന്തുണ കൊണ്ട് മാത്രമാണ് എനിക്ക് ബേക്കറി വിപൂലീകരിക്കാൻ സാധിച്ചത്.
ഇതെനിക്ക് ആത്മവിശ്വാസം നൽകുകയും ചെയ്തെന്ന് വസന്ത പറയുന്നു. മൂലധനം നൽകുക മാത്രമല്ല മുത്തൂറ്റ് മൈക്രോഫിൻ ചെയ്യുന്നത്.

സാമ്പത്തിക സാക്ഷരതാ പരിശീലനം, വസന്തയെ പോലുള്ള വനിതകൾക്ക് ധനവിനിമയവും ബിസിനസ് എങ്ങനെ വളർത്തണമെന്നും പഠിപ്പിക്കുകയും ചെയ്യുന്നു. 

സ്ത്രീകളെ ശാക്തീകരിച്ച് അവർക്ക് മികച്ച ഭാവി കെട്ടിപ്പടുക്കാനായി വിവിധ സേവനങ്ങളാണ് ഇന്ത്യയിലുടനീളം മുത്തൂറ്റ് മൈക്രോഫിൻ നടത്തി വരുന്നത്.
 

By admin

Leave a Reply

Your email address will not be published. Required fields are marked *