ഗാബ ടെസ്റ്റിനുള്ള ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ വരുത്തേണ്ടത് ഒരേയൊരു മാറ്റം, നിര്‍ദേശവുമായി പൂജാര

ബ്രിസ്ബേന്‍: ഓസ്ട്രേലിയക്കെതിരായ അഡ്‌ലെയ്ഡ് ടെസ്റ്റിലെ കനത്ത തോല്‍വിയോടെ ബ്രിസ്ബേന്‍ ടെസ്റ്റിനുള്ള ഇന്ത്യൻ പ്ലേയിംഗ് ഇലവനില്‍ എന്തൊക്കെ മാറ്റങ്ങളാകും ഉണ്ടാകുക എന്ന റിയാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. അരങ്ങേറ്റ ടെസ്റ്റില്‍ തിളങ്ങിയെങ്കിലും ഡേ നൈറ്റ് ടെസ്റ്റില്‍ നിറം മങ്ങിയ ഹര്‍ഷിത് റാണ പ്ലേയിംഗ് ഇലവനില്‍ നിന്ന് പുറത്താകുമെന്ന് പ്രതീക്ഷിക്കുന്നവരാണേറെയും. ഹര്‍ഷിതിന് പകരം ആകാശ് ദീപോ പ്രസിദ്ധ് കൃഷ്ണയോ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ എത്തുമെന്നാണ് ആരാധകര്‍ കരുതുന്നത്.

ഗാബയിലെ ബൗണ്‍സുള്ള പിച്ചില്‍ പ്രസിദ്ധ് കൃഷ്ണ മികച്ച സെലക്ഷനായിരിക്കുമെന്നും വിലയിരുത്തലുണ്ട്. എന്നാല്‍ ബ്രിസ്ബേന്‍ ടെസ്റ്റിനുള്ള ടീമിലും ഹര്‍ഷിതിനെ നിലനിര്‍ത്തണമന്ന അഭിപ്രായക്കാരനാണ് മുന്‍ ഇന്ത്യൻ താരം ചേതേശ്വര്‍ പൂജാര. ബ്രിസ്ബേന്‍ ടെസ്റ്റിനുള്ള ടീമില്‍ ഇന്ത്യ ഒരു മാറ്റം മാത്രമെ വരുത്താനിടയുള്ളൂവെന്നും പൂജാര സ്റ്റാര്‍ സ്പോര്‍ട്സിനോട് പറഞ്ഞു.

ലോകകപ്പ് നേട്ടം, ഐപിഎല്ലിലെ കൂടുമാറ്റങ്ങൾ; നാട്ടിലെ നാണക്കേട്, ആരാധകർ ഓർക്കാനും മറക്കാനും ആഗ്രഹിക്കുന്ന 2024

അഡ്‌ലെയ്ഡിലെ ബാറ്റിംഗ് പരാജയം കണക്കിലെടുത്താല്‍ സ്പിന്നര്‍ ആര്‍ അശ്വിന് പകരം വാഷിംഗ്ടണ്‍ സുന്ദർ പ്ലേയിംഗ് ഇലവനിലെത്താനാണ് സാധ്യതയെന്ന് പൂജാര പറഞ്ഞു. കഴിഞ്ഞ ഓസ്ട്രേലിയന്‍ പര്യടനത്തില്‍ ബ്രിസേബനില്‍ 62 റണ്‍സുമായി ബാറ്റിംഗില്‍ തിളങ്ങിയതിന്‍റെ റെക്കോര്‍ഡ് സുന്ദറിനുണ്ട്.

ബ്രിസ്ബേന്‍ ടെസ്റ്റില്‍ ഹര്‍ഷിതിനെ മാറ്റണമെന്ന് പറയുന്നവരുണ്ട്. എന്നാല്‍ തന്‍റെ അഭിപ്രായത്തില്‍ ഹര്‍ഷിത് തുടരണമെന്നാണെന്ന് പൂജാര പറഞ്ഞു. ആദ്യ ടെസ്റ്റില്‍ ഹര്‍ഷിതിനെ ടീം പിന്തുണക്കുകയും മികച്ച പ്രകടനം പുറത്തെടുത്തുകയും ചെയ്തു. രണ്ടാം ടെസ്റ്റില്‍ നിറം മങ്ങിയതിന്‍റെ പേരില്‍ ഹര്‍ഷിതിനെ മാറ്റേണ്ട കാര്യമില്ല. ഹര്‍ഷിത് മികച്ച ബൗളറാണ്. ഒരു മത്സരം മോശമായതിന്‍റെ പേരില്‍ അയാളെ മാറ്റുന്നത് ശരിയല്ല.

ബ്രിസ്ബേനിലും മാറ്റമുണ്ടാകില്ല, രോഹിത് മധ്യനിരയില്‍ തന്നെ; നിര്‍ണായക സൂചനയുമായി ഇന്ത്യയുടെ പരിശീലന സെഷൻ

ടീം മാനേജ്മെന്‍റ് എന്ത് തീരുമാനമാണ് എടുക്കുന്നത് എന്ന് നോക്കാം. ബാറ്റിംഗ് ശക്തിപ്പെടുത്താനാണ് തീരുമാനിക്കുന്നതെങ്കില്‍ അശ്വിന് പകരം വാഷിംഗ്ടണ്‍ സുന്ദര്‍ ടീമിലെത്താനാണ് സാധ്യതതയെന്നും പൂജാര പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

By admin