കോട്ടയം: വിവിധ വിഷയങ്ങളില്‍ ഓഫീസുകള്‍ കയറിയിറങ്ങിയിട്ടും പരിഹാരമുണ്ടാകാത്ത സാധാരണക്കാരുടെ നിരവധി വിഷയങ്ങള്‍ക്ക് അദാലത്തിലൂടെ പരിഹാരമുണ്ടാക്കാനായെന്ന്  സഹകരണ – തുറമുഖ-ദേവസ്വം വകുപ്പു മന്ത്രി വി.എന്‍. വാസവന്‍.
നിരവധി വിഷയങ്ങള്‍ക്ക് പരിഹാരം
താലൂക്ക് തലത്തില്‍ ജനങ്ങളുടെ പരാതികളും അപേക്ഷകളും തീര്‍പ്പാക്കാനായി മന്ത്രിമാര്‍ പങ്കെടുത്ത് നടത്തുന്ന ‘കരുതലും കൈത്താങ്ങും’ വൈക്കം താലൂക്ക് പരാതിപരിഹാര അദാലത്ത് വല്ലകം സെന്റ് മേരീസ് ചര്‍ച്ച്  പാരിഷ് ഹാളില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സമയബന്ധിതമായി പരിഹാരം 

ജലവിഭവവകുപ്പു മന്ത്രി റോഷി അഗസ്റ്റിന്‍ അധ്യക്ഷത വഹിച്ചു.  അദാലത്തില്‍ ലഭിക്കുന്ന പരാതികളില്‍ സമയബന്ധിതമായി പരിഹാരം കാണുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു.

സി.കെ. ആശ എം.എല്‍.എ.,  ജില്ലാ കളക്ടര്‍ ജോണ്‍ വി. സാമുവല്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, വൈസ് പ്രസിഡന്റ് ജോസ് പുത്തന്‍കാല, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി. സുനില്‍,  ജില്ലാ പഞ്ചായത്തംഗം ഹൈമി ബോബി, എ.ഡി.എം. ബീന പി. ആനന്ദ്, പാലാ ആര്‍ ഡി.ഒ: കെ.പി. ദീപ എന്നിവര്‍ പ്രസംഗിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *