കടലില്‍ അലിഞ്ഞ് ചേരും, മണ്ണിന് വളമാകും; പരിസ്ഥിതി സൗഹൃദ പ്ലാസ്റ്റിക്കുമായി ജാപ്പനീസ് ഗവേഷകര്‍
പതിറ്റാണ്ടുകളായി പരിസ്ഥിതിയെ ഭയാനകമായ രീതിയിൽ ബാധിച്ചു കൊണ്ടിരിക്കുന്ന ഒരു വലിയ പ്രശ്നമാണ് പ്ലാസ്റ്റിക് മാലിന്യം. സമുദ്ര ജീവികൾ ഉൾപ്പെടെയുള്ള മുഴുവൻ ജീവജാലങ്ങൾക്കും വലിയ ഭീഷണിയാണ് പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉയർത്തുന്നത്. എന്നാൽ, ഇതിനൊരു ശാശ്വത പരിഹാരവുമായി ജപ്പാനിലെ ഒരു കൂട്ടം ഗവേഷകർ രംഗത്തെത്തി. പരിസ്ഥിതിക്ക് ഭീഷണി അല്ലാത്തതും കടൽ ജലത്തിൽ വളരെ വേഗത്തിൽ അലിഞ്ഞില്ലാതായി തീരുന്നതുമായ പ്ലാസ്റ്റിക് തങ്ങൾ കണ്ടെത്തിയെന്നാണ് ഇവരുടെ അവകാശവാദം.
ജപ്പാനിലെ റൈക്കൻ (RIKEN) സെന്‍റർ ഫോർ എമർജന്‍റ് മാറ്റർ സയൻസിലെ (Centre for Emergent Matter Science) ഗവേഷകരാണ് സമുദ്രജലത്തിൽ ലയിക്കുന്ന വിപ്ലവകരമായ ബയോഡീഗ്രേഡബിൾ പ്ലാസ്റ്റിക് രൂപകൽപ്പന ചെയ്തത്. ഇത് വീട്ടാവശ്യങ്ങൾക്കുള്ള സാധനങ്ങൾ മുതൽ മെഡിക്കൽ ഉപകരണങ്ങൾ പോലും പാക്കേജ് ചെയ്യാൻ അനുയോജ്യമാണെന്നാണ് ഗവേഷകർ അവകാശപ്പെട്ടു. കൂടാതെ വിഷരഹിത ഘടകങ്ങൾ ഇതിന്‍റെ നിർമ്മാണത്തിൽ ഉൾപ്പെടുന്നത് കൊണ്ടുതന്നെ ഗുണമേന്മയുടെ കാര്യത്തിലും ഈ പ്ലാസ്റ്റിക് ഏറെ മുൻപന്തിയിലാണ്. ഭക്ഷ്യവസ്തുക്കളും ഈ പ്ലാസ്റ്റിക് ഉപയോഗിച്ച് ധൈര്യമായി പാക്ക് ചെയ്യാമെന്നും ഗവേഷകര്‍ അവകാശപ്പെട്ടു.
വന്യമൃഗങ്ങളുടെ ജീവന്‍ രക്ഷിക്കാനും എഐ; ആനക്കുടുംബത്തിന്‍റെ അപകട മരണം ഒഴിവാക്കിയ വീഡിയോ വൈറല്‍
Peneliti Jepang dari RIKEN Center for Emergent Matter Science telah mengembangkan plastik biodegradable inovatif yang dapat larut dalam air laut. Tidak seperti plastik konvensional, material baru ini mampu terurai dalam hitungan jam di air laut dan dalam waktu 10 hari di tanah.… pic.twitter.com/BNVS88R3Xr
— Mongabay Indonesia (@MongabayID) December 9, 2024
പരമ്പരാഗത പ്ലാസ്റ്റിക്കുകളുടെ ഉപയോഗത്തിൽ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി ഇവ കാലാകാലങ്ങളോളം പൂർണ്ണമായി നശിക്കാതെ ഭൂമിയില്‍ കിടക്കുമെന്നതാണ്. എന്നാൽ, ഇപ്പോൾ കണ്ടെത്തിയിരിക്കുന്ന ഈ പ്ലാസ്റ്റിക്കിന് പെട്ടെന്ന് നശിക്കാനുള്ള കഴിവുണ്ടെന്നാണ് ഗവേഷകർ പറയുന്നത്. പരമ്പരാഗത പ്ലാസ്റ്റിക്കുകൾ പ്രകൃതിക്ക് ഉണ്ടാക്കുന്ന ഭീഷണി മനുഷ്യന് സങ്കൽപ്പിക്കാൻ സാധിക്കുന്നതിലും അപ്പുറമാണെന്നും എന്നാൽ, പുതിയ ബയോഡീഗ്രേഡബിൾ പ്ലാസ്റ്റിക് ഇതിൽ നിന്നും വ്യത്യസ്തമായി മണിക്കൂറുകൾക്കുള്ളിൽ സമുദ്രജലത്തിൽ ലയിക്കുകയും ദീർഘകാല പരിസ്ഥിതി മലിനീകരണം ഇല്ലാതാക്കുകയും ചെയ്യുമെന്നും ഗവേഷകർ പറയുന്നു.
സമുദ്രജലത്തിൽ മണിക്കൂറുകൾ കൊണ്ട് ലയിച്ച ഇല്ലാതായിത്തീരുന്ന ഈ പ്ലാസ്റ്റിക് മണ്ണിലാണെങ്കില്‍ 10 ദിവസത്തിനുള്ളിൽ നശിക്കുമെന്നും അതിന്‍റെ വിഘടന പ്രക്രിയയിൽ മണ്ണിന്‍റെ ഫലഭൂയിഷ്ഠത മെച്ചപ്പെടുത്തുകയും ചെയ്യുമെന്നും ഗവേഷകർ അവകാശപ്പെട്ടു. പ്ലാസ്റ്റിക് വിഘടിക്കുമ്പോൾ, അത് ജൈവവസ്തുക്കളായി മാറുന്നു. അത് മണ്ണിനെ അവശ്യ പോഷകങ്ങളാൽ സമ്പുഷ്ടമാക്കുകയും മണ്ണിലെ കാർബൺ പുനഃസ്ഥാപിക്കുകയും ചെയ്യുമെന്നും ഗവേഷകർ വിശദീകരിക്കുന്നു. ഈ ബയോഡിഗ്രേഡബിൾ പ്ലാസ്റ്റിക്കിന്‍റെ ഏറ്റവും പ്രധാനപ്പെട്ട പ്രയോജനമായി ഗവേഷകർ അവകാശപ്പെടുന്നത് അത് വിഘടിക്കുമ്പോൾ കാർബൺ ഡൈ ഓക്സൈഡ് പുറത്തുവിടുന്നില്ല എന്നതാണ്.