‘ഒരു 13കാരന് ഇത്രയും വലിയ സിക്സ് അടിക്കാനാകുമോ’?; വൈഭവ് സൂര്യവൻഷിയുടെ പ്രായം ചോദ്യം ചെയ്ത് മുന്‍ പാക് താരം

ദുബായ്: അണ്ടര്‍ 19 ഏഷ്യാ കപ്പില്‍ ഇന്ത്യക്കായി തിളങ്ങിയ 13കാരന്‍ വൈഭവ് സൂര്യവന്‍ഷിയുടെ പ്രായം ചോദ്യം ചെയ്ത് മുന്‍ പാക് താരം ജുനൈദ് ഖാന്‍. വെറും 13 വയസുള്ള ഒരു താരത്തിന് എങ്ങനെയാണ് ഇത്രയും വലിയ സിക്സ് അടിക്കാനാകുകയെന്ന് വൈഭവ് ശ്രീലങ്കൻ പേസര്‍ ദുല്‍നിത് സിഗേരയെ സിക്സ് അടിക്കുന്ന വീഡിയോ ഇന്‍സ്റ്റഗ്രാമിൽ പങ്കുവെച്ച് ജുനൈദ് ഖാന്‍ ചോദിച്ചു.

അണ്ടര്‍ 19 ഏഷ്യാ കപ്പില്‍ ആദ്യ രണ്ട് കളികളില്‍ തിളങ്ങാന്‍ കഴിയാതിരുന്ന വൈഭവ് തുടര്‍ച്ചയായി രണ്ട് അര്‍ധസെഞ്ചുറികള്‍ നേടി ഇന്ത്യയെ ഫൈനലിലേക്ക് നയിച്ചിരുന്നു. യുഎഇക്കെതിരെ 46 പന്തില്‍ 76 റണ്‍സടിച്ച വൈഭവ് സെമിയില്‍ ശ്രീലങ്കക്കെതിരെ 36 പന്തില്‍ 67 റണ്‍സടിച്ചും തിളങ്ങി. ആറ് ഫോറും അഞ്ച് സിക്സും പറത്തിയാണ് വൈഭവ് ശ്രീലങ്കക്കെതിരെ 36 പന്തില്‍ 67 റണ്‍സടിച്ചത്. എന്നാല്‍ ബംഗ്ലാദേശിനെതിരായ ഫൈനലില്‍ വൈഭവിന് തിളങ്ങാനായില്ല.

രാഹുല്‍ ഔട്ടായെന്നുറപ്പിച്ച് ബാറ്റിംഗിനായി ഗ്രൗണ്ടിലിറങ്ങി വിരാട് കോലി; തിരിച്ചയച്ച് അമ്പയര്‍

ഇതിന് പിന്നാലെയാണ് ജുനൈദ് ഖാൻ വൈഭവിന്‍റെ പ്രായത്തില്‍ സംശയം പ്രകടിപ്പിച്ച് പോസ്റ്റിട്ടത്. ഇന്ത്യയിലും വൈഭവിന്‍റെ പ്രായം സംബന്ധിച്ച് സംശയങ്ങളുയര്‍ന്നപ്പോള്‍ ഏത് തരത്തിലുള്ള പരിശോധനകള്‍ക്കും തയാറാണെന്ന് വൈഭവിന്‍റെ പിതാവ് സഞ്ജീവ് സൂര്യവന്‍ഷി പ്രതികരിച്ചിരുന്നു. എട്ടര വയസുള്ളപ്പോള്‍ തന്നെ വൈഭവ് പ്രായം നിര്‍ണയിക്കാനായി ബിസിസിഐ നടത്തുന്ന അസ്ഥി പരിശോധനക്ക് വിധേയനായതാണെന്നും ഇനിയും പരിശോധനകള്‍ക്ക് വിധേയനാവാന്‍ തയാറാണെന്നും സഞ്ജീവ് പറഞ്ഞിരുന്നു.

ആദ്യ പന്തിൽ ജയ്‌സ്വാൾ വീണു, പുറത്തായ രാഹുലിന് നോ ബോള്‍ ഭാഗ്യം, അഡ്‌ലെയ്ഡിൽ ആദ്യ മണിക്കൂർ നാടകീയ നിമിഷങ്ങൾ

ഐപിഎല്‍ താരലേലത്തില്‍ 30 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന വൈഭവിനെ 1.10 കോടി മുടക്കി രാജസ്ഥാന്‍ റോയല്‍സ് ടീമിലെത്തിച്ചതും വാര്‍ത്തയായിരുന്നു. ബിഹാറിനായി അഞ്ച് ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ കളിച്ച വൈഭവ് സെപ്റ്റംബറില്‍ ഓസ്ട്രേലിയ അണ്ടര്‍ 19 ടീമിനെതിരെയാ അനൗദ്യോഗിക ടെസ്റ്റില്‍ സെഞ്ചുറി നേടിയതിലൂടെയാണ് ശ്രദ്ധേയനായത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

By admin