ഡല്‍ഹി: പാര്‍ലമെന്റില്‍ വ്യത്യസ്ത പ്രതിഷേധവുമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ഒരു പ്രത്യേക ബാഗുമായാണ് ഇന്ന് പ്രിയങ്കയെത്തിയത്.
ബാഗിന്റെ ഒരു വശത്ത് മോദിയുടെയും അദാനിയുടെയും ചിത്രവും മറുവശത്ത് ‘മോദി അദാനി ഭായ് ഭായ്’ എന്ന മുദ്രാവാക്യവും അടങ്ങിയ ഡിസൈനും ഉണ്ടായിരുന്നു.
ബാഗ് കണ്ട് ചിരിച്ച രാഹുല്‍ ഗാന്ധി സംഭാഷണത്തിനിടെ അത് ഉയര്‍ത്തിപ്പിടിച്ചു. മോദി-അദാനി ചിത്രം ഉള്‍ക്കൊള്ളുന്ന മുന്‍വശത്തെ ഡിസൈന്‍ പരിശോധിച്ച ശേഷം പിന്നിലെ മുദ്രാവാക്യം കണ്ട രാഹുല്‍ ഇത് എത്ര മനോഹരമാണെന്ന് പറഞ്ഞു
ബാഗിന്റെ ഡിസൈനറെ കുറിച്ചും രാഹുല്‍ പ്രിയങ്കയോട് ചോദിച്ചു.
യുഎസില്‍ അദാനിക്കെതിരായ കൈക്കൂലി ആരോപണങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഒഴിവാക്കുന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷത്തിന്റെ തുടര്‍ച്ചയായ ആക്രമണ പരമ്പരയിലെ ഏറ്റവും പുതിയ പ്രതിഷേധമാണ് പ്രിയങ്ക ഗാന്ധിയുടേത്.