ഡൽഹി: ബംഗ്ലാദേശും ഇന്ത്യയും തമ്മിലുള്ള ബന്ധം വളരെ ദൃഢവും അടുത്തതും ആണെന്ന്  ഇടക്കാല സർക്കാരിൻ്റെ മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസ്.
തിങ്കളാഴ്ച വിദേശകാര്യ സെക്രട്ടറി വിക്രം മിസ്‌രിയുമായുള്ള കൂടിക്കാഴ്ചക്കിടയിലാണ് മുഹമ്മദ് യൂനുസിൻ്റെ പരാമർശം.
ഓഗസ്റ്റിൽ ഷെയ്ഖ് ഹസീനയുടെ നേതൃത്വത്തിലുള്ള സർക്കാരിൻ്റെ പതനത്തെത്തുടർന്ന് ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾക്ക്, പ്രത്യേകിച്ച് ഹിന്ദുക്കൾക്ക് നേരെയുള്ള ആക്രമണങ്ങൾ വർധിച്ച സാഹചര്യത്തിലാണ് യൂനസിൻ്റെ പരാമർശം.

ധാക്കയിൽ നടന്ന കൂടിക്കാഴ്ചയിൽ അടുത്തിടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ വീഴ്ച വരുത്തുന്ന കാര്യങ്ങൾ പരിഹരിക്കണമെന്ന് യൂനുസ് ഇന്ത്യയോട് ആവശ്യപ്പെട്ടു

ഇന്ത്യയിൽ അഭയം പ്രാപിച്ച അവാമി ലീഗ് മേധാവിയും പുറത്താക്കപ്പെട്ട ബംഗ്ലാദേശ് പ്രധാനമന്ത്രിയുമായ ഷെയ്ഖ് ഹസീനയുടെ പ്രസ്താവനകളിൽ മുഹമ്മദ് യൂനുസ് ആശങ്ക പ്രകടിപ്പിച്ചു.
“ഞങ്ങളുടെ ആളുകൾ ആശങ്കാകുലരാണ്. കാരണം അവർ അവിടെ നിന്ന് നിരവധി പ്രസ്താവനകൾ നടത്തുന്നു. ഇത് സംഘർഷം സൃഷ്ടിക്കുന്നു.” യൂനുസ് മിസ്‌രിയോട് പറഞ്ഞു.
മതം, നിറം, വംശം, ലിംഗഭേദം എന്നിവ പരിഗണിക്കാതെ ഓരോ പൗരനെയും സംരക്ഷിക്കുന്നതിനും അവരുടെ അവകാശങ്ങൾ ഉറപ്പാക്കുന്നതിനും ബംഗ്ലാദേശിൻ്റെ ഇടക്കാല സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് യൂനുസ് പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *