ഹോളിവുഡ് പടങ്ങൾക്ക് കടുത്ത എതിരാളി; കോടികൾ വാരി ചൈനയിൽ രാജവാഴ്ച തുടർന്ന് മഹാരാജ, കണക്കുകൾ

ഈ വർഷം തമിഴിൽ റിലീസ് ചെയ്ത ഏറെ ശ്രദ്ധിക്കപ്പെട്ട സിനിമയാണ് മഹാരാജ. പ്രമേയം കൊണ്ടും പ്രകടനങ്ങളും കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രത്തിൽ ടൈറ്റിൽ റോളിൽ എത്തിയത് വിജയ് സേതുപതി ആയിരുന്നു. 2024ലെ മികച്ച തമിഴ് സിനിമയെന്ന് ഏവരും വിധിയെഴുതുന്ന ചിത്രം ഇപ്പോൾ ചൈനയിൽ ​ഗംഭീര പ്രകടനം കാഴ്ചവയ്ക്കുകയാണ്. ഓരോ ദിവസവും രാജ്യത്ത് നിന്നും വരുന്ന കളക്ഷനുകളും ഓരോ തമിഴ് സിനിമാസ്വാദകനെയും അഭിമാനിപ്പിക്കുകയും ഞെട്ടിപ്പിക്കുകയും ചെയ്യുന്നുണ്ട്. 

ചൈനയിൽ ഹോളിവുഡ് പടങ്ങൾക്ക് അടക്കം കടുത്ത മത്സരമാണ് മഹാരാജ കാഴ്ചവയ്ക്കുന്നതെന്നാണ് സൗത്ത് ഇന്ത്യൻ ബോക്സ് ഓഫീസിന്റെ റിപ്പോർട്ടിൽ നിന്നും വ്യക്തമാകുന്നത്. ഇതുപ്രകാരം 64 കോടി രൂപയാണ് മഹാരാജ ചൈനയിൽ നിന്നും ഇതുവരെ നേടിയിരിക്കുന്നത്. ഇതോടുകൂടി മഹാരാജയുടെ ആ​ഗോള ബോക്സ് ഓഫീസ് കളക്ഷൻ 174 കോടിയായിരിക്കുകയാണ്. ചൈനയില്‍ മഹാരാജ റിലീസ് ചെയ്തിട്ട് പത്ത് ദിവസം പിന്നിട്ടു കഴിഞ്ഞു. 

വൻ ജനപ്രീതിയിലുള്ള മോന 2 പോലുള്ള ഹോളിവുഡ് സിനിമകൾക്കൊപ്പമാണ് മഹാരാജ ഇപ്പോൾ ചൈന ബോക്സ് ഓഫീസിൽ മുന്നേറുന്നത്. ചൈനയിൽ നിന്നും ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന തമിഴ് സിനിമ എന്ന ഖ്യാതിയും മഹാരാജ സ്വന്തമാക്കി കഴിഞ്ഞു. 22 കോടിയുമായി രജനകാന്ത് ചിത്രം 2.0 ആയിരുന്നു ഇതുവരെ മുന്നിലുണ്ടായിരുന്ന തമിഴ് സിനിമ. 

കോകില എന്റെ ദൈവം, ആ ഫോട്ടോ മോർഫിം​ഗ്, കേരളം ഞെട്ടുന്നൊന്ന് ഞാനുമിടും; പ്രതികരിച്ച് ബാല

ബാഹുബലി 2 ആണ് ചൈനയില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ പത്താമത്തെ ഇന്ത്യന്‍ സിനിമ. 80.56 കോടിയാണ് സിനിമയുടെ കളക്ഷന്‍. നിഥിലന്‍ സ്വാമിനാഥന്‍ സംവിധാനം ചെയ്ത ചിത്രമാണ് മഹാരാജ. വിജയ് സേതുപതിയെ കൂടാതെ അനുരാഗ് കശ്യപ്, മംമ്ത മോഹൻദാസ്, നടരാജൻ സുബ്രഹ്മണ്യം തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം

By admin

You missed