ലുലു നിവ്യബ്യൂട്ടി ക്വീൻ 2024 ബിന്ധ്യ ബഷി, മാൻ ഓഫ് ദി ഇയർ പട്ടം മഞ്ജുനാഥ് ലക്ഷ്മണന്, ബ്യൂട്ടിഫെസ്റ്റിന് സമാപനം

കൊച്ചി : ഓരോ റാമ്പിലും സൗന്ദര്യസങ്കൽപ്പങ്ങളുടെ നയനവിസ്മയം തീർത്ത ലുലു കൊച്ചി ലുലു ബ്യൂട്ടിഫെസ്റ്റിന് സമാപനം. പരമ്പരാഗത ശൈലിയിൽ മിന്നിതിളങ്ങിയെത്തിയ മോഡലുകൾ കാണികളുടെ ഹൃദയം കവർന്നു ട്രെൻഡിങ്ങ് ലുക്കിൽ ചുവടുവച്ചപ്പോൾ, ചുറ്റും ഹർഷാവരങ്ങളുമായി കാണികൾ. ഫാഷൻ ലോകത്തെ മുൻനിര താരങ്ങളും സാന്നിധ്യം വർണ്ണാഭമായ മത്സരത്തിന് ആവേശം പകര്‍ന്നു.

ഫൈനൽ റൗണ്ടിൽ 20 പേരിൽ നിന്നും കടുത്ത മത്സരത്തിലുടെ ലുലു നിവ്യബ്യൂട്ടി ക്വീൻ 2024 ബിന്ധ്യ ബഷി’ (എറണാകുളം) മാൻ ഓഫ് ദി ഇയർ പട്ടം മഞ്ജുനാഥ് ലക്ഷ്മൺ എന്നിവർ സ്വന്തമാക്കി. ഫസ്റ്റ് റണ്ണർ അപ് സാൻഡ്രരാജൻ, ലുലു നിവ്യബ്യൂട്ടി ക്വീൻ 2024 സെക്കൻറ് റണ്ണർ അപ് ദിവ്യലക്ഷ്മി എന്നിവർ ജേതാക്കളായി .

ലുലു റോയൽ മിറാജ് മാൻ ഓഫ് ദ ഇയർ 2024 ആയി മഞ്ജുനാഥ് ലക്ഷ്മൺ (കണ്ണൂർ) വിജയിതാവായി.ലുലു റോയൽ മിറാജ് മാൻ ഓഫ് ദ ഇയർ 2024 ഫസ്റ്റ് റണ്ണർ അപ്പ് ബിബിൻ സന്തോഷ്. ലുലു റോയൽ മിറാജ് മാൻ ഓഫ് ദ ഇയർ 2024 സെക്കൻറ് റണ്ണർ അപ്പ് സ്ഥാനം  നിസാഫ് പി.എ സ്വന്തമാക്കി. വിജയികൾക്ക് നടൻ രാജീവ് പിള്ള, മേഡലും മിസ്  ഏഷ്യ  പസഫിക് ജേതാവുമായ സോഫിയ സിങ്ങ്  എന്നിവർ ചേർന്ന് സമ്മാനങ്ങൾ വിതരണം ചെയ്തു.

നേരത്തെ ബ്യൂട്ടി ഫെസ്റ്റിനോടനുബന്ധിച്ചുള്ള  മേക്കോവർ സെഷൻ നടി അനുശ്രീ ഉദ്ഘാടനം ചെയ്തു. സംവിധായകരായ മേജർ രവി, പത്മകുമാർ എന്നിവർ സന്നിഹിതരായി 2000ലേറെ മത്സരാർത്ഥികളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 200പേരാണ് മേക്കോവർ സെഷനിലേക്ക് എത്തിയത്. ഇവരിൽ നിന്ന് മികച്ച പ്രകടനം നടത്തിയ’ 20പേരാണ് ഫൈനൽ റൗണ്ടിൽ ചുവടുവെച്ചത്. 

ലുലു സ്റ്റോറുകളിൽ കിടിലൻ ഓഫർ, ആഴ്ചയിൽ 53തരം യുഎഇ ഉത്പന്നങ്ങൾക്ക് സ്പെഷ്യൽ പ്രമോഷൻ; ക്യാമ്പയിന് തുടക്കമായി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

By admin