കലാപം പടരുന്ന മണിപ്പുരിൽ വൻ ആയുധശേഖരം പിടികൂടി. തൗബാൽ, ചുരാചന്ദ്പ്പൂർ എന്നിവിടങ്ങളിൽ സൈന്യവും സുരക്ഷാസേനയും ചേർന്ന് നടത്തിയ പരിശോധനയിലാണ് ആയുധങ്ങള്‍ പിടികൂടിയത്.
സ്നൈപ്പർ റൈഫിൾ, പിസ്റ്റളുകൾ, ഗ്രനേഡുകൾ എന്നിവ പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു. പ്രശ്നബാധിത പ്രദേശങ്ങളിൽ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്.ഒമ്പത് ജില്ലകളിലെ മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കി. കാംഗ്പോക്പി, ചുരാചന്ദ്പൂർ,ഇംഫാൽ വെസ്റ്റ്, ബിഷ്ണുപൂർ, ഫെർസാൾ , ജിരിബാം, ഇംഫാൽ ഈസ്റ്റ്, തൗബൽ, കാക്ചിംഗ് എന്നീ പ്രദേശങ്ങളിലെ ഇന്റർനെറ്റ് സേവനങ്ങളാണ് താത്കാലികമായി റദ്ദാക്കിയത്.
മണിപ്പുരിൽ സമാധാനം സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ന് ഡൽഹിയിലെ ജന്തർ മന്തറിൽ മണിപ്പുരിലെ ഇന്ത്യാ സഖ്യ നേതാക്കൾ പ്രതിഷേധ സമരം നടത്തും.കഴിഞ്ഞ വർഷം മേയ് മുതൽ ഇംഫാൽ താഴ്വര കേന്ദ്രീകരിച്ച് മെയ്തിസും കുക്കികളും തമ്മിലുള്ള വംശീയ അക്രമത്തിൽ 250ലധികം ആളുകൾ കൊല്ലപ്പെടുകയും ആയിരക്കണക്കിന് ആളുകൾ ഭവനരഹിതരാകുകയും ചെയ്തു. പട്ടികവർഗ (എസ്ടി) പദവിക്കായി മെയ്തി സമുദായത്തിൻ്റെ ആവശ്യത്തിൽ പ്രതിഷേധിച്ച് മലയോര ജില്ലകളിൽ ‘ആദിവാസി ഐക്യദാർഢ്യ മാർച്ച്’ സംഘടിപ്പിച്ചതിന് ശേഷമാണ് സംഘർഷം ആരംഭിച്ചത്https://eveningkerala.com/images/logo.png