ചെറുതോണി: അന്തരിച്ച കോൺഗ്രസ് വർക്കിംഗ് പ്രസിഡന്റും എംഎല്‍എയും ആയിരുന്ന പി.ടി തോമസിന്റെ പേരിൽ രൂപീകരിക്കപ്പെട്ടിട്ടുള്ള പി.ടി തോമസ് ഫൌണ്ടേഷൻ സംസ്ഥന വ്യാപകമായി വിവിധ പരിപാടികൾ ഏറ്റെടുത്തു നടപ്പിലാക്കി വരികയാണ്.
ഫൗണ്ടേഷന്റെ ഇടുക്കി ജില്ലയിലെ പ്രവർത്തനകാര്യങ്ങൾ ആലോചിക്കുന്നതിനായി ഒരു ആലോചനയോഗം ഡിസംബർ 10 -ാം തിയതി 3 മണിക്ക് ഉപ്പുതോടിൽ പി.ടി ജോർജ് പുതിയപറമ്പിലിന്റെ വസതിയിൽ വച്ച് നടക്കുകയാണ്.
യോഗത്തിൽ ഉമാ തോമസ് എംഎൽഎ ഉൾപ്പെടെ പ്രമുഖരായ വ്യക്തികൾ പങ്കെടുക്കുന്നു.
പ്രസ്തുത യോഗത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 3 മണിക്ക് തന്നെ ഉപ്പുതോട്ടിൽ എത്തിച്ചേരണമെന്ന് പി.ടി തോമസ് ഫൗണ്ടേഷനുവേണ്ടി കെ.പി.സി.സി എക്സിക്യൂട്ടീവ് അംഗം എ.പി ഉസ്മാൻ അറിയിച്ചു.