അബ്ദുല്‍ ഗഫൂര്‍ കൊലപാതകം; പ്രതികളെ കയ്യിൽ കൊടുത്തിട്ടും അനങ്ങിയില്ല, പൊലീസിനെതിരെ പരാതി നൽകാൻ ആക്ഷൻ കമ്മിറ്റി

കാസര്‍കോട്: കാസര്‍കോട് പൂച്ചക്കാട്ടെ അബ്ദുല്‍ ഗഫൂര്‍ ഹാജിയുടെ കൊലപാതകത്തില്‍ അന്വേഷണം അട്ടിമറിച്ചതില്‍ ബേക്കല്‍ പൊലീസിനെതിരെ പരാതി നല്‍കുമെന്ന് ആക്ഷന്‍ കമ്മിറ്റി. പ്രതികളെ കാട്ടിക്കൊടുത്തിട്ടും കേസ് തെളിയിക്കാന്‍ ബേക്കല്‍ പൊലീസിന് സാധിക്കാതിരുന്നത് ബാഹ്യ ഇടപെടലുകളെ തുടര്‍ന്നാണെന്നാണ് ആരോപണം. അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥര്‍ തങ്ങളെക്കൊണ്ട് പ്രതികളെ ചോദ്യം ചെയ്യിപ്പിച്ചെന്നും ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തി.

പ്രതികളെ കയ്യിൽ കൊടുത്തിട്ടും പൊലീസിന് ഒന്നും ചെയ്യാൻ കഴിഞ്ഞില്ലെന്ന് ആക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ സുകുമാരന്‍ പൂച്ചക്കാട് പറഞ്ഞു. ഇക്കാര്യത്തിൽ അദ്ഭുതം തോന്നി. പ്രതികൾക്കെതിരെ ഇത്രയേറെ തെളിവുകൾ നൽകിയിട്ടും കേസെടുക്കാതിരുന്നത്. എന്നാൽ 43 ദിവസം കൊണ്ട് പുതുതായി ചാർജ്ജെടുത്ത ജോൺസൺ സാർ കേസ് തെളിയിച്ചുവെന്ന് പറയുമ്പോൾ മറ്റു പൊലീസുകാർ കേരളത്തിന് അപമാനമാണെന്നും സുകുമാരന്‍ പൂച്ചക്കാട് പറഞ്ഞു. കേസിൽ കൂടുതൽ പ്രതികളുണ്ടെന്ന് ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അസൈനാര്‍ ആമു ഹാജിയും പ്രതികരിച്ചു. കൊല നടത്തിയത് ഇവരാണെങ്കിലും പിറകിൽ ഒരു സം​ഘമുണ്ടെന്ന് വിശ്വസിക്കുന്നു. അവരെ കണ്ടെത്തണമെന്നും അസൈനാര്‍ ആമു ഹാജി പറയുന്നു. സംഭവത്തിൽ പൊലീസിനെതിരെ പരാതി നൽകുമെന്നും ആക്ഷൻ കമ്മിറ്റി പറയുന്നു. 

യാക്കോബായ – ഓർത്തഡോക്‌സ് സഭാ തർക്കം: ചാലിശേരിയിൽ യാക്കോബായക്കാരുടെ മൂന്ന് കുരിശടികളും പാരിഷ് ഹാളും സീൽ ചെയ്തു

 

 

 

By admin