കോട്ടയം: കുടിവെള്ള പദ്ധതി സമിതിയുടെ വെള്ളക്കരത്തിന്റെ പിഴപ്പലിശ ഒഴിവാക്കി കുടിശിക തവണകളായി അടക്കാന്‍ ഇളവ് നല്‍കി കോട്ടയം താലൂക്ക് അദാലത്ത്. 
മന്ത്രിമാരായ വി.എന്‍. വാസവനും റോഷി അഗസ്്റ്റിനും പങ്കെടുത്ത കോട്ടയം താലൂക്ക് അദാലത്തില്‍ നീണ്ടൂര്‍ ഗ്രാമപഞ്ചായത്തിലെ മൂന്നാംവാര്‍ഡിലെ കളരിക്കല്‍ കുടിവെള്ള പദ്ധതിയുടെ കണ്‍വീനറുടെ പരാതി പരിഗണിച്ചാണ് പിഴപ്പലിശ ഒഴിവാക്കാനും തവണകളായി കുടിശിക അടയ്ക്കാനുമുള്ള ഇളവ് നല്‍കിയത്.  
കുടിശിക 10 തവണകളായി അടക്കാന്‍ അവസരം
നീണ്ടൂര്‍ പഞ്ചായത്തിലെ മൂന്ന്, നാല് വാര്‍ഡുകളിലെ 62 കുടുംബങ്ങള്‍ക്കായുള്ള പദ്ധതിയാണ് 27 വര്‍ഷം മുമ്പു സ്ഥാപിച്ച കളരിക്കല്‍ കുടിവെള്ള പദ്ധതി. ജലക്ഷാമം രൂക്ഷമായതിനെത്തുടര്‍ന്നാണ് വാട്ടര്‍ അതോറിട്ടിയുടെ കണക്ഷന്‍ എടുത്തത്. 
 വെള്ളക്കരത്തിന്റെ പിഴപ്പലിശ ഒഴിവാക്കി
2019വരെ ബില്‍ ലഭിക്കുകയും അടയ്ക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് ബില്ലുകള്‍ ലഭിച്ചിട്ടില്ലെന്നും അധികൃതര്‍ ഇക്കാര്യത്തില്‍ വീഴ്ചവരുത്തിയെന്നും 2024 ഒക്ടോബറില്‍ 4,16,355 രൂപയുടെ ബില്‍ ലഭിച്ചതായും ഇത്രയും തുക തങ്ങള്‍ക്ക് താങ്ങാനാവുന്നതല്ല എന്നും കാണിച്ചാണ് കുടിവെള്ള സമിതി അദാലത്തിനെ സമീപിച്ചത്.
 പരാതി പരിഗണിച്ച മന്ത്രിമാര്‍ പിഴപ്പലിശ ഒഴിവാക്കാന്‍ നിര്‍ദേശം നല്‍കി. ശേഷിക്കുന്ന തുകയില്‍ 15 ശതമാനം ആദ്യതവണയായി അടക്കണം. ഇത്തരത്തില്‍ പത്തു തുല്യവണകളായി അടച്ചു പ്രശ്നം പരിഹാരിക്കാന്‍ അനുവദിക്കണമെന്നു വാട്ടര്‍ അതോറ്റിട്ടിക്കു നിര്‍ദേശവും നല്‍കി.

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed