സിംഗപ്പുർ: ഫിഡെ ലോക ചെസ് ചാന്പ്യൻഷിപ്പിൽ മുന്നിലെത്തി ഇന്ത്യയുടെ ഡി. ഗുകേഷ്. പതിനൊന്നാം റൗണ്ടിൽ എതിരാളി ഡിംഗ്ലിറനെ തോൽപ്പിച്ചാണ് ഗുകേഷ് മുന്നിലെത്തിയത്.
29-ാം നീക്കത്തിനൊടുവിലാണ് ലിറൻ ഗുകേഷിനോട് തോൽവി സമ്മതിച്ചത്. ചാന്പ്യൻഷിപ്പിൽ ഇന്ത്യൻ താരത്തിന്റെ രണ്ടാം ജയമാണിത്.
ആദ്യമായാണ് ഗുകേഷ് മുന്നിലെത്തുന്നത്. ഇതോടെ ഗുകേഷിന് ആറ് പോയിന്റും ലിറന് അഞ്ച് പോയിന്റും ആയി. ലോക ചെസ് ചാന്പ്യൻഷിപ്പിൽ ആദ്യം 7.5 പോയിന്റ് നേടുന്നയാൾ ചാമ്പ്യനാകും.