എആര്‍ റഹ്‌മാന്‍ സംഗീതത്തില്‍ നിന്ന് ഇടവേളയെടുക്കാന്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്തകള്‍ തള്ളി മക്കളായ ഖദീജയും അമീനും രംഗത്ത്.
വിവാഹമോചനത്തിന് പിന്നാലെയണ് താരം സംഗീതത്തില്‍ നിന്ന് ഇടവേളയെടുക്കുമെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പ്രചരിച്ചത്.
എആര്‍ റഹ്‌മാന്റെയും ഭാര്യ സൈറ ബാനുവിന്റേയും വിവാഹമോചന വാര്‍ത്തകള്‍ കഴിഞ്ഞ ദിവസങ്ങള്‍ പുറത്തു വന്നിരുന്നു.
ഇത്തരം ഉപയോഗശൂന്യമായ അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കാനാണ് ഖദീജ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. വാര്‍ത്തയുടെ സ്‌ക്രീന്‍ഷോട്ട് പങ്കുവച്ചുകൊണ്ടാണ് അമീന്‍ വ്യാജ വാര്‍ത്തയാണെന്ന് വ്യക്തമാക്കിയത്
വിവാഹിതരായി 29 വര്‍ഷത്തിനു ശേഷമാണ് റഹ്‌മാനും സൈറവും വിവാഹമോചനം പ്രഖ്യാപിച്ചത്. 1995ലായിരുന്നു ഇവരുടെ വിവാഹം.