പത്തനംതിട്ട:  സന്നിധാനത്തെ ആധുനിക അന്നദാന മണ്ഡപത്തില്‍ സംഘമായെത്തുന്ന തീര്‍ഥാടകര്‍ക്ക് ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാന്‍ ദേവസ്വം ബോര്‍ഡ് സൗകര്യം ഏര്‍പ്പെടുത്തി. പ്രവേശന കവാടത്തില്‍ നിന്നും കൂപ്പണ്‍ എടുത്ത ശേഷം അന്നദാന മണ്ഡപത്തില്‍ കൂട്ടമായിരുന്ന് ഭക്ഷണം കഴിക്കുന്നതിനാണ് വലിയ മണ്ഡപത്തില്‍ സൗകര്യം ഒരുക്കിയിരിക്കുന്നത്.
പ്രായമായവര്‍ക്കും ആരോഗ്യകരമായി അവശത നേരിടുന്നവര്‍ക്കും കുട്ടികള്‍ക്കും പ്രത്യേക പരിഗണന നല്‍കുമെന്നും അന്നദാനം സ്പെഷ്യല്‍ ഓഫീസര്‍ ദിലീപ് കുമാര്‍ അറിയിച്ചു.  ഈ തീര്‍ഥാടന കാലത്ത് ഇതുവരെ 5,99,781 പേര്‍ക്ക് സൗജന്യ ഭക്ഷണം നല്‍കിയിട്ടുണ്ട്.
 സന്നിധാനത്ത് മാത്രം 4,047,81 പേര്‍ക്ക് അന്നദാനമൊരുക്കി. പ്രഭാത ഭക്ഷണമായി ഉപ്പുമാവ്, കടലക്കറി, ചുക്കുകാപ്പി എന്നിവയും ഉച്ചയ്ക്ക് പുലാവും രാത്രിയില്‍ കഞ്ഞിയും അച്ചാറും കൂട്ടുകറിയുമാണ് ഇവിടെ തികച്ചും സൗജന്യമായി നല്‍കുന്നത്.
സന്നിധാനത്തിനൊപ്പം നിലയ്ക്കല്‍, പമ്പ എന്നിവിടങ്ങളിലും ദേവസ്വം ബോര്‍ഡ് അന്നദാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പമ്പയില്‍ ഇതിനകം 1,56,000 പേര്‍ക്കും നിലയ്ക്കലില്‍ 39,000 പേര്‍ക്കും സൗജന്യ ഭക്ഷണം നല്‍കിയിട്ടുണ്ട്.

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed