തിരുവനന്തപുരം: വയനാട് പുനരധിവാസ പാക്കേജ് വൈകാന്‍ കാരണം സംസ്ഥാന സര്‍ക്കാരാണെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍.
ഹൈക്കോടതി സര്‍ക്കാരിനെ കണക്കറ്റ് വിമര്‍ശിച്ചിട്ടുണ്ട്. വരവ് ചെലവ് കണക്ക് പോലും സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കുന്നില്ല. വയനാട്ടില്‍ ഹര്‍ത്താല്‍ നടത്തിയ എല്‍.ഡി.എഫും യു.ഡി.എഫും ജനങ്ങളോട് മാപ്പ് പറയണം.
സംസ്ഥാനത്തിന്റെ ദുരിതാശ്വാസ നിധിയില്‍ വന്ന പണം എന്തുകൊണ്ട് ചെലവഴിക്കുന്നില്ല. എന്തുകൊണ്ട് അന്തിമ മെമ്മോറാണ്ടം നല്‍കാന്‍ കാലതാമസമുണ്ടായി? എന്തായിരുന്നു മന്ത്രിസഭ ഉപസമിതി ഇത്രയും കാലം ചെയ്തത്. ഈ ചോദ്യത്തിന് വയനാട്ടിലെ ജനങ്ങളോട് മാത്രമല്ല കേരളത്തിലെ ജനങ്ങളോടും സര്‍ക്കാര്‍ ഉത്തരം പറയണമെന്നും സുരേന്ദ്രന്‍ പറഞ്ഞു.